Quantcast

കെസിഎയില്‍ കൂട്ടരാജി; സെക്രട്ടറിയും പ്രസിഡന്റും അടക്കം ഒരു വിഭാഗം ഭാരവാഹികള്‍ രാജി നല്‍കി 

കെസിഎ മുന്‍ പ്രസിഡന്റ് ടി സി മാത്യുവിനെതിരായ അഴിമതിയാരോപണം ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കൂട്ടരാജി.

MediaOne Logo

Web Desk

  • Published:

    8 July 2018 6:06 AM GMT

കെസിഎയില്‍ കൂട്ടരാജി; സെക്രട്ടറിയും പ്രസിഡന്റും അടക്കം ഒരു വിഭാഗം ഭാരവാഹികള്‍ രാജി നല്‍കി 
X

കേരള ക്രിക്കറ്റ് അസോസിയേഷനില്‍ കൂട്ടരാജി. സെക്രട്ടിയും പ്രസിഡന്റും അടക്കം ഒരു വിഭാഗം ഭാരവാഹികള്‍ രാജി നല്‍കി. ലോധ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് രാജി എന്നാണ് വിശദീകരണം. കെസിഎ മുന്‍ പ്രസിഡന്റ് ടി സി മാത്യുവിനെതിരായ അഴിമതിയാരോപണം ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കൂട്ടരാജി.

പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് റോംക്‌ലിന്‍ ജോണ്‍, സെക്രട്ടറി സ്ഥാനത്തു നിന്ന് ജയേഷ് ജോര്‍ജ് എന്നിവരുള്‍പ്പെടെ ഒരുവിഭാഗമാണ് കെസിഎയില്‍നിന്ന് രാജിവെച്ചത്. കെസിഎ മുന്‍ പ്രസിഡണ്ട് ടിസി മാത്യുവിനെതിരായ അഴിമതിയാരോപണം ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കെസിഎയിലെ കൂട്ടരാജി.

ടി സി മാത്യുവിന്റെ പേരിലുള്ള അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ശക്തമായ അഭിപ്രായ വ്യത്യാസവും വാദപ്രതിവാദവുമാണ് ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായത്. എന്നാല്‍ ഈ വിഷയം യോഗത്തിന്റെ അജണ്ടയിലില്ലാത്തതിനാല്‍ ചര്‍ച്ച ചെയ്തില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. അതേസമയം സാജന്‍ കെ വര്‍ഗീസിനെ കെസിഎയുടെ പുതിയ പ്രസിഡന്റായും അഡ്വ. ശ്രീജിത്ത് വി നായരെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ബിസിസിഐ പ്രതിനിധിയായി ജയേഷ് ജോര്‍ജ് തുടരും.

TAGS :

Next Story