Quantcast

ഡ്രീം ഓണ്‍ വീല്‍സ് വനിതാ റൈഡേഴ്സ് ക്ലബിന് കൊച്ചിയില്‍ തുടക്കം

ബൈക്ക് റൈഡേഴ്സ് ആകാന്‍ ആഗ്രഹമുള്ള വനിതകളെ അതിന് പ്രാപ്തരാക്കുകയാണ് ക്ലബിന്റെ ലക്ഷ്യം.

MediaOne Logo

Web Desk

  • Published:

    23 July 2018 2:04 AM GMT

ഡ്രീം ഓണ്‍ വീല്‍സ് വനിതാ റൈഡേഴ്സ് ക്ലബിന് കൊച്ചിയില്‍ തുടക്കം
X

എറണാകുളത്തെ ആദ്യ വനിതാ റൈഡേഴ്സ് ക്ലബിന് കൊച്ചിയില്‍ തുടക്കം. ഡ്രീം ഓണ്‍ വീല്‍സ് എന്ന ആശയത്തിലൂന്നിയാണ് വനിതാ കൂട്ടായ്മ പിറവിയെടുത്തത്. ബൈക്ക് റൈഡേഴ്സ് ആകാന്‍ ആഗ്രഹമുള്ള വനിതകളെ അതിന് പ്രാപ്തരാക്കുകയാണ് ക്ലബിന്റെ ലക്ഷ്യം.

എറണാകുളം പനമ്പിള്ളി നഗറിലെ റോഡിലാണ് ബൈക്ക് ആന്റ് ബുള്ളറ്റ് ലേഡി റൈഡേഴ്സ് എന്ന ക്ലബിലുള്ളവര്‍ ഒത്തു ചേര്‍ന്നത്. ലക്ഷ്യമാകട്ടെ വനിതകളില്‍ ബൈക്ക് റൈഡര്‍മാരാകാന്‍ കൊതിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുക എന്നത് തന്നെ. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വനിതാ റൈഡേഴ്സ് ക്ലബ് രൂപം കൊള്ളുന്നത്. 15 അംഗങ്ങളുള്ള ക്ലബിലുള്ളതാകട്ടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരും.

റൈഡുകള്‍ പ്ലാന്‍ ചെയ്യാനും ബൈക്ക് ഓടിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ പഠിപ്പിക്കാനും ഈ പെണ്‍ കൂട്ടായ്മ ഒരുക്കമാണ്. ഉറച്ച പിന്തുണ നല്‍കുക വഴി കൂടുതല്‍ സ്ത്രീകളെ ഈ രംഗത്തേക്ക് എത്തിക്കാമെന്നും ക്ലബ് അംഗങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഹിമാലയത്തിലേക്കുള്ള റൈഡാണ് ക്ലബ് ലക്ഷ്യം വെക്കുന്നത്. എറണാകുളം ജില്ലയിലുള്ള ലേഡി ബൈക്ക് റൈഡേഴ്സിനെ ചേര്‍ത്ത് ക്ലബ് വിപുലീകരിക്കാനുള്ള നീക്കവും സജീവമാണ്.

TAGS :

Next Story