Quantcast

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ച് വിമാന കമ്പനികള്‍

ഇന്നലെ കിയാല്‍ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അഞ്ച് വിമാന കമ്പനികള്‍ സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചത്.

MediaOne Logo

Web Desk

  • Published:

    10 Oct 2018 2:51 AM GMT

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ച് വിമാന കമ്പനികള്‍
X

ഉദ്ഘാടനത്തിന് തൊട്ട് പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ച് വിമാന കമ്പനികള്‍. ഇന്നലെ കിയാല്‍ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അഞ്ച് വിമാന കമ്പനികള്‍ സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചത്. കൂടുതല്‍വിമാന കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നതായും വിദേശ കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കാനുളള അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കിയാല്‍ എം.ഡി പറഞ്ഞു.

എയര്‍ഇന്ത്യ,ഇന്‍ഡിഗോ,ഗോ എയര്‍,ജെറ്റ് എയര്‍വെയ്സ്,സ്പൈസ് ജെറ്റ് എന്നീ അ‍ഞ്ച് വിമാന കമ്പനികളാണ് ഉദ്ഘാടനത്തിന് തൊട്ടു പിന്നാലെ കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുളളത്. സര്‍വീസുകളുടെ കരട് സമയ വിവര പട്ടികയും റൂട്ടുകളും ഇന്നലെ നടന്ന യോഗത്തില്‍ കമ്പനി പ്രതിനിധികള്‍. കിയാല്‍ അധികൃതര്‍ക്ക് കൈമാറി. ഇവര്‍ക്ക് പുറമെ ഫ്ലൈ ദുബായ്,എയര്‍അറേബ്യ,ഗള്‍ഫ് എയര്‍,ഒമാന്‍ എയര്‍,ഖത്തര്‍ എയര്‍വയ്സ് എന്നീ കമ്പനികളുടെ പ്രതിനിധികളും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കിയാല്‍എം.ഡി പറഞ്ഞു.

ഉഡാന്‍ സര്‍വീസുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കണ്ണൂരിന് പ്രത്യേക ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ ഈ സര്‍വീസും ഉടനുണ്ടാകും. കാര്‍ഗോ കോംപ്ലക്സിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. അതുവരെ താത്കാലിക കാര്‍ഗോ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചതായും കിയാല്‍ എം.ഡി പറഞ്ഞു. വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായുളള പരിശോധനയും ഇന്നലെ പൂര്‍ത്തിയായി.

ये भी पà¥�ें- കണ്ണൂര്‍ വിമാനത്താവളം, റഡാര്‍ പരീക്ഷണ പറക്കല്‍ ഇന്ന്

ये भी पà¥�ें- കണ്ണൂര്‍ വിമാനത്താവളത്തിന്റെ  ഉദ്ഘാടനം ഡിസംബര്‍ 9ന്

TAGS :

Next Story