Quantcast

‘തെരഞ്ഞെടുപ്പില്‍ നിലപാട് ഉണ്ടാകും; ആര് എന്തു ചെയ്തുവെന്ന് ഇടുക്കിക്ക് അറിയാം’ ഹൈറേഞ്ച് സംരക്ഷണ സമിതി

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഉണ്ടാകണമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.

MediaOne Logo

Web Desk

  • Published:

    2 Feb 2019 7:31 AM GMT

‘തെരഞ്ഞെടുപ്പില്‍ നിലപാട് ഉണ്ടാകും; ആര് എന്തു ചെയ്തുവെന്ന് ഇടുക്കിക്ക് അറിയാം’ ഹൈറേഞ്ച് സംരക്ഷണ സമിതി
X

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ ഏത് സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന നിലപാട് ഉടന്‍ സ്വീകരിക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. ഇടുക്കി രൂപത ഇത്തവണ പരസ്യ നിലപാട് സ്വീകരിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഹൈറേഞ്ച് സംരക്ഷണ സമിതി നിലപാട് വ്യക്തമാക്കുമെന്നും കണ്‍വീനര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഉണ്ടാകണമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പൂര്‍ണമായ പരിഹാരം ഉണ്ടായിട്ടില്ലെങ്കിലും കഴിഞ്ഞ ഡിസംബര്‍ 3ന് വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവ് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് അനുകൂലമാണ്. എങ്കിലും റിപ്പോര്‍ട്ടിന്‍‍മേല്‍ അന്തിമ വിജ്ഞാപനം ഉണ്ടാകണം. എം.പിയെന്ന നിലയില്‍ ജോയ്സ് ജോര്‍ജ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാടുകള്‍ നിറവേറ്റാന്‍ ശ്രമിച്ചു. ഇടുക്കിയിലെ വോട്ടര്‍മാരെ സാഹിച്ചവര്‍ ആരെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. തെരഞ്ഞെടുപ്പിന് വിജ്ഞാപനമിറങ്ങിയാല്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കിയിലെ വോട്ടര്‍മാരോട് നിലപാടറിയിക്കുമെന്നും ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.

TAGS :

Next Story