Quantcast

ആറ്റിങ്ങലില്‍ എ.സമ്പത്തിനെ സി.പി.എം വീണ്ടും പരിഗണിച്ചേക്കും

കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുമെന്ന സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സമ്പത്തിനെ മാറ്റി ഒരു പരീക്ഷണത്തിന് സി.പി.എം തയ്യാറായേക്കില്ല.

MediaOne Logo

Web Desk

  • Published:

    17 Feb 2019 6:05 AM GMT

ആറ്റിങ്ങലില്‍ എ.സമ്പത്തിനെ സി.പി.എം വീണ്ടും പരിഗണിച്ചേക്കും
X

ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലേക്ക് എ.സമ്പത്തിനെ തന്നെ വീണ്ടും സി.പി.എം പരിഗണിച്ചേക്കും. രണ്ട് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന തീരുമാനമുണ്ടെങ്കിലും വിജയ സാധ്യതയുള്ളവര്‍ക്ക് പ്രാധാന്യം നല്‍കാനാണ് പാര്‍ട്ടി തീരുമാനം. അതേസമയം പി.ബിജു, എ.എ റഹീം അടക്കമുള്ള യുവനേതാക്കളുടെ പേരും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പരമാവധി സീറ്റ് നേടണമെന്നാണ് കേന്ദ്ര നേതൃത്വം, സംസ്ഥാന സി.പി.എം നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതുകൊണ്ട് വിജയ സാധ്യത പരിഗണിച്ച് നിലവിലെ എം.പിമാര്‍ക്ക് വീണ്ടും അവസരം നല്‍കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ സി.പി.എമ്മില്‍ സജീവമാണ്.

മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പേരെടുക്കുകയും എം.പിമാരുടെ ആസ്തി വികസന ഫണ്ട് പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്ത എ സമ്പത്തിനെ ആറ്റിങ്ങള്‍ മണ്ഡലത്തില്‍ നിലവിലെ സാഹചര്യത്തില്‍ എതിര്‍ ആഭിപ്രായങ്ങളില്ലെന്നാണ് സി.പി.എമ്മിന്റെ വിലിയിരുത്തല്‍. അതുകൊണ്ടുതന്നെ എ സമ്പത്തിന് വീണ്ടുമൊരു അവസരം നല്‍കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ സി.പി.എമ്മില്‍ സജീവമാണ്. കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുമെന്ന സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സമ്പത്തിനെ മാറ്റി ഒരു പരീക്ഷണത്തിന് സി.പി.എം തയ്യാറായേക്കില്ല.

എന്നാല്‍ അതേസമയം തന്നെ ചില യുവനേതാക്കളുടെ പേരും ആറ്റിങ്ങല്‍ മണ്ഡലത്തിലേക്ക് ഉയര്‍ന്നുവരുന്നുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം, പി.ബിജു അടക്കമുള്ളവരുടെ പേരുകളാണ് പരിഗണനാ പട്ടികയിലുള്ളത്. മാര്‍ച്ച രണ്ടാം തിയ്യതി അവസാനിക്കുന്ന ജാഥകള്‍ക്ക് പിന്നാലെ തന്നെ സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അന്തിമ തീരുമാനം ഉണ്ടാകുക.

TAGS :

Next Story