Quantcast

മലപ്പുറത്ത് കടുത്ത മത്സരം ലക്ഷ്യം വെച്ച് ഇടതുപക്ഷം

മുസ്‌ലിം ലീഗിന് വൻ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ കഴിഞ്ഞ ചില വർഷങ്ങളായി വോട്ട് വർധിപ്പിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. കടുത്ത മത്സരം തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും മലപ്പുറത്ത് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.

MediaOne Logo

Web Desk

  • Published:

    20 Feb 2019 3:21 PM GMT

മലപ്പുറത്ത് കടുത്ത മത്സരം ലക്ഷ്യം വെച്ച് ഇടതുപക്ഷം
X

മുസ്‍ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലമാണെങ്കിലും മലപ്പുറത്ത് കടുത്ത മത്സരം തന്നെയാണ് ഇടതുപക്ഷം ലക്ഷ്യം വെക്കുന്നത്. ഇ.അഹമ്മദിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ട് വർധനവുണ്ടായതും ഇടത് ക്യാമ്പിന് പ്രതീക്ഷയാണ്. സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും, മുന്നണിയിലെ ഘടകകക്ഷികൾക്ക് മലപ്പുറം നൽകാനും സാധ്യതയുണ്ട്.

മലപ്പുറം, കൊണ്ടോട്ടി, വേങ്ങര, വള്ളിക്കുന്ന്, പെരിന്തൽമണ്ണ, മങ്കട, മഞ്ചേരി തുടങ്ങിയ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്ന മലപ്പുറം പാർലമെന്റ് മണ്ഡലം, 2008 ൽ മണ്ഡലങ്ങൾ പുനർക്രമീകരിച്ചപ്പോഴാണ് രൂപീകരിക്കപ്പെടുന്നത്. പിന്നീടുള്ള രണ്ട് തെരഞ്ഞെടുപ്പുകളിലും ഇ. അഹമ്മദും അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുസ്‌ലിം ലീഗിന് വൻ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ കഴിഞ്ഞ ചില വർഷങ്ങളായി വോട്ട് വർധിപ്പിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. കടുത്ത മത്സരം തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.

2014 ൽ ഇ.അഹമ്മദിന്റെ 194973 വോട്ടിന്റെ ഭൂരിപക്ഷം, ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലികുട്ടി മത്സരിച്ചപ്പോൾ 171023 ആയി കുറഞ്ഞു. മുൻവർഷങ്ങളിലേതിനേക്കാൾ ഇടതുപക്ഷത്തിന് ഒരു ലക്ഷം വോട്ട് വർധനവുമുണ്ടായി. വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനാണ് മുൻതൂക്കം. മഞ്ചേരി മണ്ഡലമായിരുന്ന കാലത്ത്, ടി.കെ. ഹംസ വിജയിച്ചതും ഇടതുപക്ഷത്തിന് പ്രതീക്ഷയാണ്. ഐ.എൻ.എൽ ഉൾപ്പെടെ മുന്നണിയിലെ ഘടകകക്ഷികൾക്ക് മലപ്പുറം സീറ്റ് നൽകിയേക്കും.

TAGS :

Next Story