Quantcast

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി

ലോക്സഭാ തെരഞ്ഞെടുപ്പിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

MediaOne Logo

Web Desk

  • Published:

    9 March 2019 10:04 AM GMT

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി
X

പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ലീഗ് പ്രഖ്യാപിച്ചു. പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്ത് നിന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്നും ജനവിധി തേടും. ഇരുവരും പരസ്പരം മണ്ഡലം മാറണമെന്ന ആവശ്യം അവഗണിച്ചാണ് തീരുമാനം.

പി.കെ കുഞ്ഞാലിക്കുട്ടി പൊന്നാനിയില്‍ നിന്ന് മത്സരിക്കണമെന്ന പൊന്നാനി മണ്ഡലം ഭാരവാഹികളുടെ സമ്മര്‍ദ്ദം തുടരുന്നതിനിടെയായിരുന്നു മാറ്റങ്ങള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് ലീഗ് അധ്യക്ഷനക്കമുള്ളവര്‍ എത്തിയത്. മലപ്പുറത്ത് തന്നെ മത്സരിക്കണമെന്ന നിലപാട് സ്വീകരിച്ച കുഞ്ഞാലികുട്ടിയ്ക്ക് മുന്നില്‍ ഹൈദരലി തങ്ങള്‍ ഉപാധികള്‍ വെച്ചുവെന്നാണ് വിവരം. ലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാക്കാതെ സംസ്ഥാന തലത്തിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്നതാണ് പ്രധാന ഉപാധി.

ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തിയ പി.കെ കുഞ്ഞാലി കുട്ടിക്ക് ഇത് മലപ്പുറത്ത് നിന്ന് രണ്ടാം അങ്കമാണ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്ന് ജനവിധി തേടുന്നത്. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്ന് നവാസ് ഗനിയും മത്സരിക്കും.

TAGS :

Next Story