Quantcast

ചെര്‍പ്പുളശ്ശേരി പീഡനം: പ്രതിയെ റിമാന്‍ഡ് ചെയ്തു

സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    24 March 2019 11:07 AM GMT

ചെര്‍പ്പുളശ്ശേരി പീഡനം: പ്രതിയെ റിമാന്‍ഡ് ചെയ്തു
X

സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതിയെ ചോദ്യംചെയ്യാന്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

ഇന്നലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഒറ്റപ്പാലം സബ് ജയിലില്‍ പ്രവേശിപ്പിച്ചു. സി.പി.എം പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് പ്രകാശ് മജിസ്ട്രേറ്റിനോട് പറഞ്ഞു. പ്രണയത്തിലായിരുന്ന യുവതിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പെട്ടതെന്നാണ് പ്രകാശിന്‍റെ വാദം.

എന്നാല്‍ പരാതിക്കാരിയായ യുവതി രഹസ്യമൊഴിയിലും പാര്‍ട്ടി ഓഫീസില്‍വെച്ച് പ്രകാശ് പീഡിപ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞതായാണ് സൂചന. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ അടുത്ത ദിവസം അപേക്ഷ നല്‍കും. സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

TAGS :

Next Story