Quantcast

പൊന്നാനിയില്‍ ലീഗ് - കോണ്‍ഗ്രസ് തമ്മിലടി; പുതിയ പാര്‍ട്ടിയുമായി ഒരു വിഭാഗം

കഴിഞ്ഞ ദിവസം രാത്രി വെന്നിയൂരില്‍ യൂത്ത്‌ ലീഗ് സെക്രട്ടറി അനസിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായി

MediaOne Logo

Web Desk

  • Published:

    26 March 2019 4:00 PM GMT

പൊന്നാനിയില്‍ ലീഗ് - കോണ്‍ഗ്രസ് തമ്മിലടി; പുതിയ പാര്‍ട്ടിയുമായി ഒരു വിഭാഗം
X

പൊന്നാനി മണ്ഡലത്തിലെ പല സ്ഥലങ്ങളിലും ലീഗും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി വെന്നിയൂരില്‍ യൂത്ത്‌ ലീഗ് സെക്രട്ടറി അനസിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായി. മുസ്‍ലിം ലീഗിനെതിരെ നിലപാടെടുത്തതിന് ഇന്നലെ പുറത്താക്കിയ പൊന്മുണ്ടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലയാളി കോണ്‍ഗ്രസെന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി പൊന്നാനിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

നേതൃതലത്തില്‍ എല്ലാം പറഞ്ഞ് തീര്‍ത്തെങ്കിലും താഴെതട്ടില്‍ തമ്മിലടിക്കുകയാണ് ലീഗിന്‍റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍. പി.വി അന്‍വറുമായി ചര്‍ച്ച നടത്തിയെന്നാരോപിച്ച് കെ.പി.സി.സി അംഗം എം.എന്‍ കുഞ്ഞഹമ്മദ് ഹാജിയെ തടഞ്ഞ യൂത്ത്‌ ലീഗ് ഭാരവാഹിക്ക് നേരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനം തടയാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തു.

ഇ.ടി മുഹമ്മദ് ബഷീറിനെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഉപവാസം നടത്തിയ പൊന്മുണ്ടത്തെ കോണ്‍ഗ്രസ് നേതാവ്‌ യൂനുസ് സലീമിനെ ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് ഡി.സി.സി പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യൂനുസ് സലീമിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ മലയാളി കോണ്‍ഗ്രസെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ യൂനുസ് സലീമിനെ പൊന്നാനിയില്‍ മത്സരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story