Quantcast

42 വര്‍ഷം മുമ്പത്തെ ചുവരെഴുത്തുകള്‍ ഇനിയും മായാതെ മലപ്പുറത്തെ അങ്ങാടികള്‍...

എ.കെ ആന്‍റണിയും പി.കെ.വിയും എം.കെ ഹാജിയും ആര്യാടന്‍ മുഹമ്മദും ഇ. കെ നായനാരുമെല്ലാം ഒരുമിച്ച് നിന്ന കാലം... അതെ, അങ്ങനെയൊരു കാലമുണ്ടായിരുന്നു നമ്മുടെ മലപ്പുറത്തിന്...

MediaOne Logo

Web Desk

  • Published:

    3 April 2019 3:43 AM GMT

42 വര്‍ഷം മുമ്പത്തെ ചുവരെഴുത്തുകള്‍ ഇനിയും മായാതെ മലപ്പുറത്തെ അങ്ങാടികള്‍...
X

എ.കെ ആന്‍റണിയും പി.കെ.വിയും എം.കെ ഹാജിയും ആര്യാടന്‍ മുഹമ്മദും ഇ. കെ നായനാരുമെല്ലാം ഒരുമിച്ച് നിന്ന കാലം... അതെ, അങ്ങനെയൊരു കാലമുണ്ടായിരുന്നു നമ്മുടെ മലപ്പുറത്തിന്... അതിന്‍റെ ഓര്‍മകളുണ്ട് ഇന്നും മലപ്പുറത്തെ പല ചുമരുകളിലും.. അതിലൊന്നുള്ളത് എടപ്പാള്‍ അങ്ങാടിയിലാണ്.. മറ്റൊന്ന് പൊന്നാനി അങ്ങാടിയിലും..

1980-ല്‍ ആര്യാടന്‍ മുഹമ്മദ് പൊന്നാനിയില്‍ നിന്ന് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന്‍റെ ചുവരെഴുത്തുകളാണ് എടപ്പാള്‍ അങ്ങാടിയിലിന്നും മായാതെ കിടക്കുന്നത്. അമ്പതിനായിരത്തിലധികം വോട്ടിനാണ് മുസ്‍ലിം ലീഗിലെ ജി.എം ബനാത്ത്‌വാല അന്ന് ആര്യാടനെ തോല്‍പ്പിച്ചത്. 1978ല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പിളര്‍ന്നപ്പോള്‍ എ.കെ ആന്‍റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എസ്സിലായിരുന്നു ആര്യാടന്‍ മുഹമ്മദ്‍. കോണ്‍ഗ്രസ് എസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ചു. അങ്ങനെയാണ് 1980-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്ന് ഇടത് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ മുഹമ്മദ് സിറ്റിംഗ് എം.പിയായ ജി.എം ബനാത്ത്‌വാലയോട് മത്സരിക്കുന്നത്.

കമ്യൂണിസ്റ്റ് നേതാവ് ഇ.കെ ഇമ്പിച്ചിബാവ 1977ല്‍ മത്സരിച്ചതിന്‍റെ അടയാളങ്ങളാണ് പൊന്നാനി അങ്ങാടിയില്‍ ഇപ്പോഴും മായാതിരിക്കുന്ന കാഴ്ച. 42 വര്‍ഷത്തെ മഴയും വെയിലും കൊണ്ടുകഴിഞ്ഞു ഈ അക്ഷരങ്ങള്‍. അന്ന് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എം.ബി ഗംഗാധരനാണ് വിജയിച്ചത്..

TAGS :

Next Story