Quantcast

പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ സാമ്യതകളേറെ

ഒരേ നാട്ടുകാരും ഒരേ പ്രായക്കാരുമായ മൂന്ന് സ്ഥാനാര്‍ഥികള്‍..

MediaOne Logo

Web Desk

  • Published:

    4 April 2019 4:47 PM GMT

പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ സാമ്യതകളേറെ
X

ഒരേ നാട്ടുകാരും ഒരേ പ്രായക്കാരുമായ മൂന്ന് സ്ഥാനാര്‍ഥികള്‍. ഈ സാമ്യതകള്‍ പാലക്കാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ പോരാട്ടം ശക്തമാക്കുന്നു. 48 വയസുകാരായ എം.ബി രാജേഷ്, വി.കെ ശ്രീകണ്ഠന്‍, സി.കൃഷ്ണകുമാര്‍ എന്നിവരാണ് പാലക്കാട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്.

1971ല്‍ ജനിച്ച മൂന്ന് പേരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷും യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠനും പ്രീഡിഗ്രിക്ക് ഒരു ക്ലാസില്‍ പഠിച്ചവരാണ്. കൂടാതെ ഇരുവരും ഒരേ നാട്ടുകാരുമാണ്. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും മണ്ഡലത്തിനകത്ത് തന്നെ ഉള്ളവരാണ് എന്നത് മത്സരത്തെ കൊഴുപ്പിക്കുന്നു.

TAGS :

Next Story