Quantcast

നാഗമ്പടം പാലം പൊളിച്ചു നീക്കി

സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും തകരാതിരുന്ന പാലമാണ് ഒടുവില്‍ മുറിച്ചുമാറ്റിയത്.

MediaOne Logo

Web Desk

  • Published:

    25 May 2019 1:31 PM GMT

നാഗമ്പടം പാലം പൊളിച്ചു നീക്കി
X

വര്‍ഷങ്ങളുടെ പഴക്കമുള്ള കോട്ടയം നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിച്ചു നീക്കി. ആറ് ഭാഗങ്ങളായി മുറിച്ചാണ് പാലം പൊളിച്ചത്. ഇന്നലെ രാത്രി നിര്‍ത്തിവച്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം അര്‍ദ്ധരാത്രിയോടെ പുനഃസ്ഥാപിക്കും.

സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും തകരാതിരുന്ന പാലമാണ് ഒടുവില്‍ മുറിച്ചുമാറ്റിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രാവിലെ ഒന്‍പതേകാലോടെയാണ് പാലത്തിന്റെ ആദ്യ ഭാഗം മുറിച്ചു മാറ്റിയത്. പാലത്തിന്റെ കമാനമാണ് ആദ്യം പൊളിച്ചത്.

ഒന്നരയോടെ കമാനം പൂര്‍ണമായും നീക്കി. പിന്നീട് ആറ് ഭാഗങ്ങളായി പാലം മുറിക്കുന്ന ജോലികള്‍ ആരംഭിച്ചു. വലിയ ക്രെയിനുകള്‍ ഉപയോഗിച്ചാണ് മുറിച്ച് പാലത്തിന്റെ ഭാഗങ്ങള്‍ താഴെ എത്തിച്ചത്. നാല് മണിക്ക് ഭീമന്‍ കോണ്‍ക്രീറ്റ് പാളിയുടെ ആദ്യ ഭാഗം ഉയര്‍ത്തി നീക്കി.

തുടര്‍ന്ന് ഘട്ടംഘട്ടമായി പാലം പൂര്‍ണമായും മാറ്റി. ഇന്നലെ രാത്രി മുതല്‍ കോട്ടയം വഴിയുള്ള ട്രെയില്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തി വച്ചിരുന്നു. ഇത് ഇന്ന് അര്‍ധരാത്രിയോടെ പുനഃസ്ഥാപിക്കാനാകും.

TAGS :

Next Story