Quantcast

വി.മുരളീധരന്റെ കേന്ദ്രമന്ത്രി സ്ഥാനത്തില്‍ ആഹ്ലാദത്തോടെ സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍

മുരളീധരന്റെ കോഴിക്കോട്ടെ വീട്ടില്‍ മധുരം വിതരണം ചെയ്താണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    31 May 2019 3:40 AM GMT

വി.മുരളീധരന്റെ കേന്ദ്രമന്ത്രി സ്ഥാനത്തില്‍ ആഹ്ലാദത്തോടെ സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍
X

ഏറെ ആകാംക്ഷകൾക്കൊടുവില്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാരില്‍ മുരളീധരന്‍ കേന്ദ്രമന്ത്രിയായതോടെ സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആവേശത്തില്‍. മുരളീധരന്റെ കോഴിക്കോട്ടെ വീട്ടില്‍ മധുരം വിതരണം ചെയ്താണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.

കേന്ദ്രമന്ത്രിയാവുന്നതിന്റെ ആവേശത്തിലായിരുന്നു കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള വി.മുരളീധരന്റെ വീട്. രണ്ടാം എന്‍.ഡി.എ സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് വി മുരളീധരന്‍ അംഗമാകുമെന്ന വാര്‍ത്ത പരന്നതോടെ തന്നെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലായിരുന്നു. ‌പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കുടുംബാംഗങ്ങളും മധുര വിതരണം നടത്തി. സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് മുരളീധരന്റെ ഭാര്യ ഡോ. കെ.എസ് ജയശ്രീ മീഡിയവണിനോട് പറഞ്ഞു.

തലശേരി സ്വദേശിയായ വി മുരളീധരന്‍ 1982ല്‍ കോഴിക്കോട്ടെ ആർ.എസ്.എസ് കാര്യാലയം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് താമസം കോഴിക്കോട്ടേക്ക് മാറ്റിയത്. രണ്ടാം മോദി സര്‍ക്കാരില്‍ വി.മുരളീധരന്‍ കേന്ദ്രമന്ത്രിയായതില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കോഴിക്കോട് നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.

TAGS :

Next Story