Quantcast

അബ്ദുല്ലക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു

സ്ഥാനമാനങ്ങള്‍ ലക്ഷ്യം വച്ചല്ല ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം ഡല്‍ഹിയില്‍ പ്രതികരിച്ചു.

MediaOne Logo

Web Desk

  • Published:

    26 Jun 2019 3:20 PM GMT

അബ്ദുല്ലക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു
X

എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ അംഗത്വമെടുത്തു. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയാണ് അബ്ദുള്ളക്കുട്ടിക്ക് അംഗത്വം നല്‍കിയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രാജീവ് ചന്ദ്രശേഖര്‍ എം.പിയും ഒപ്പമുണ്ടായിരുന്നു.

ബി.ജെ.പിയും മുസ്‌ലിംകളുമായുള്ള അകലം കുറക്കുമെന്നും ബി.ജെ.പിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്‌ലിമായതായും അബ്ദുള്ളകുട്ടി പറഞ്ഞു. സ്ഥാനമാനങ്ങള്‍ ലക്ഷ്യം വച്ചല്ല ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം ഡല്‍ഹിയില്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയെ പുകഴ്ത്തി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ये भी पà¥�ें- പ്രധാനമന്ത്രി ബി.ജെ.പിയിലേക്ക് ക്ഷണിച്ചു, തീരുമാനം വൈകാതെയുണ്ടാകുമെന്ന് അബ്ദുല്ലക്കുട്ടി

ये भी पà¥�ें- ഗ്രൂപ്പ്കാരുടെ പെട്ടി തൂക്കിയിട്ടല്ല കണ്ണൂരും തലശ്ശേരിയിലും മത്സരിക്കാൻ അവസരം കിട്ടിയത്, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അബ്ദുല്ലക്കുട്ടി

ये भी पà¥�ें- സുധീരന്റെ പരാമര്‍ശം വ്യക്തി വിരോധം മൂലം, 10 കൊല്ലമായി ഇത് തുടരുന്നുവെന്നും അബ്ദുല്ലക്കുട്ടി

TAGS :

Next Story