Quantcast

യൂണിവേഴ്സിറ്റി കോളജ് യൂണിയന്‍ ഓഫീസില്‍ ‍നിന്നും ഉത്തരകടലാസ് കണ്ടെത്തിയ സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു 

അതേസമയം കുത്തേറ്റ അഖിലിന്‍റെ മൊഴി നാളെ പൊലീസ് രേഖപ്പെടുത്തും.

MediaOne Logo

Web Desk

  • Published:

    16 July 2019 1:43 PM GMT

യൂണിവേഴ്സിറ്റി കോളജ് യൂണിയന്‍ ഓഫീസില്‍ ‍നിന്നും ഉത്തരകടലാസ് കണ്ടെത്തിയ സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു 
X

യൂണിവേഴ്സിറ്റി കോളജ് യൂണിയന്‍ ഓഫീസില്‍ ‍നിന്നും ഉത്തരകടലാസ് കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി അധികൃതരുടെ പരാതിയിലാണ് നടപടി. ഇതിനിടെ എസ് എഫ്.ഐ നേതാവിന്‍റെ വീട്ടില്‍ റെയിഡ് നടത്തിയ എസ്.ഐ, ആര്‍ ബിജുവിനെ ചുമതലയില്‍ നിന്ന് മാറ്റി. സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ഷാഫിക്കാണ് പകരം ചുമതല. ബിജുവിന് പുതിയ തസ്ഥികയും നല്‍കിയില്ല.

അതേസമയം കുത്തേറ്റ അഖിലിന്‍റെ മൊഴി നാളെ പൊലീസ് രേഖപ്പെടുത്തും. ഇതിനായി ഡോക്ടര്‍മാരുടെ അനുമതി അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതികളായിട്ടുള്ള നിസാമിനും ശിവരഞ്ജിത്തിനും വേണ്ടി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു.

TAGS :

Next Story