Quantcast

യൂണിവേഴ്‌സിറ്റി കോളജ് അക്രമം; സി.പി.എം ജില്ലാ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം

MediaOne Logo

Web Desk

  • Published:

    18 July 2019 1:47 PM GMT

യൂണിവേഴ്‌സിറ്റി കോളജ് അക്രമം; സി.പി.എം ജില്ലാ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം
X

യൂണിവേഴ്‌സിറ്റി കോളജ് അക്രമസംഭവങ്ങളില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് സ്ഥിതിഗതികള്‍ ഇത്ര വശളാക്കിയതെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. യൂണിയനെ ജില്ലാ നേതൃത്വത്തിന് നിയന്ത്രിക്കാനായില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂരിനെയും സി.ജയന്‍ബാബുവിനേയും വിമര്‍ശിച്ച് ആനത്തലവട്ടം ആന്ദന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജിനെ സംരക്ഷിക്കുമെന്നും ഗൗരവതരമായ ഇടപെടല്‍ വിഷയത്തില്‍ വേണമെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി. എസ്എഫ്‌ഐയിലെ ഭിന്നതയും സംഘര്‍ഷത്തിനു കാരണമായെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story