Quantcast

ജാസ്മിന്‍ ഷാക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കേസില്‍ ജാസ്മിന്‍ഷാ അടക്കം നാല് പേര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്

MediaOne Logo

Web Desk 6

  • Published:

    5 Sep 2019 3:13 AM GMT

ജാസ്മിന്‍ ഷാക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
X

നഴ്സുമാരുടെ സംഘടനയായ യു.എൻ.എയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ നാല് പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ അടക്കമുളള പ്രതികൾക്കെതിരെയാണ് നോട്ടീസ്.പ്രതികൾ വിദേശത്താണെന്നാണ് പൊലീസ് നിഗമനം.

യു.എൻ.എ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജാസ്മിൻഷായ്ക്ക് പുറമേ യു.എൻ.എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്,ജീവനക്കാരായ നിധിൻ മോഹൻ,ജിത്തു എന്നിവരാണ് കേസിലെ പ്രതികൾ.പ്രതികൾ പേര് മാറ്റി വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചു വരികയാണെന്ന് നോട്ടീസിൽ പറയുന്നു. ജാസ്മിൻ ഷാ ഖത്തറിൽ ഒളിവിൽ കഴിയുകയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ നേരത്തെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലുക്ക്ഔട്ട് നോട്ടീസിലേക്ക് പൊലീസ് കടന്നത്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൌണ്ട് മുഖേന ജാസ്മിൻ ഷാ അടക്കമുളള പ്രതികൾ 3.5 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തൃശൂർ ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസ് ആദ്യം അന്വേഷിച്ചതെങ്കിലും പരാതി ഉയർന്നതോടെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിലേക്ക് കേസ് മാറ്റുകയായിരുന്നു. അതിനിടെ ജാസ്മിൻ ഷാ സംഘടനയുടെ പണം ഉപയോഗിച്ച് തൃശൂരിൽ ഫ്ലാറ്റ് വാങ്ങിയതിനും ആഡംബര വാഹനം രജിസ്റ്റർ ചെയ്തതിനും തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.യു.എൻ.എയുടെ അക്കൌണ്ടുകൾ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു.

ये भी पà¥�ें- യു.എന്‍.എ സാമ്പത്തിക ക്രമക്കേട്: ജാസ്മിന്‍ ഷായെ ഒന്നാം പ്രതിയാക്കി കേസെടുത്തു

TAGS :

Next Story