Quantcast

പ്രളയം: കാഞ്ഞീരപ്പുഴയില്‍  താത്ക്കാലിക റോഡിന്‍റെ പണികള്‍ ആരംഭിച്ചു

ഡാം തുറന്നതിനെ തുടര്‍ന്ന് ഒലിച്ച് പോയ റോഡാണ് താല്‍കാലികമായി പുനര്‍നിര്‍മ്മിക്കുന്നത്

MediaOne Logo

Web Desk 11

  • Published:

    13 Sep 2019 3:16 AM GMT

പ്രളയം: കാഞ്ഞീരപ്പുഴയില്‍  താത്ക്കാലിക റോഡിന്‍റെ പണികള്‍ ആരംഭിച്ചു
X

പ്രളയത്തില്‍ തകര്‍ന്ന പാലക്കാട് കാഞ്ഞീരപ്പുഴയിലെ റോഡ് താല്‍കാലികമായി നിര്‍മ്മിക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചു. തകര്‍ന്ന കുടിവെള്ള പൈപ്പുകളും മാറ്റി സ്ഥാപിക്കും. ഡാം തുറന്നതിനെ തുടര്‍ന്ന് ഒലിച്ച് പോയ റോഡാണ് താല്‍കാലികമായി പുനര്‍നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് പത്താം തിയ്യതിയാണ് കാഞ്ഞീരപ്പുഴ ഡാമിനു സമീപത്തെ അപ്പറോച്ച് പൂര്‍ണമായും റോഡ് ഒലിച്ച് പോയത്. ഡാമിന്‍റെ മൂന്ന് ഷട്ടറുകളും ഒരുമിച്ച് തുറന്നതോടെ റോഡ് ഒലിച്ച് പോവുകയും,സമീപത്തുണ്ടായിരുന്ന കുടിവെള്ള പൈപ്പുകള്‍ തകരുകയും ചെയ്തു.കാഞ്ഞീരപ്പുഴയില്‍നിന്നും പാലക്കായത്തേക്ക് പോകുന്ന പ്രധാന റോഡ് തകര്‍ന്നതോടെ യാത്രമാര്‍ഗവും വഴിമുട്ടി.

താല്‍കാലികമായി റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ തകര്‍ന്നതോടെ മൂന്നുറിലധികം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി പ്രയാസം നേരിട്ടു. കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള പണികളും വേഗത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണം നടത്തണം. കാഞ്ഞീരപ്പുഴ പഞ്ചായത്തിന്‍റെ മേല്‍നോട്ടത്തിലാണ് നിലവിലെ പണികള്‍ പുരോഗമിക്കുന്നത്.

TAGS :

Next Story