Quantcast

പുത്തുമല ദുരന്തത്തിന്റെ ഇരകള്‍ ഇന്നും തീരാ ദുരിതത്തില്‍...

അസൗകര്യങ്ങള്‍ക്ക് നടുവിലും ഒറ്റമുറി പാടികളില്‍ കഴിയുന്ന ഇവര്‍ ഈ കിടപ്പാടവും ഒഴിഞ്ഞ് കൊടുക്കേണ്ടിവരികയാണിപ്പോള്‍.

MediaOne Logo

Web Desk 9

  • Published:

    14 Sep 2019 3:56 AM GMT

പുത്തുമല ദുരന്തത്തിന്റെ ഇരകള്‍ ഇന്നും തീരാ ദുരിതത്തില്‍...
X

വയനാട് പുത്തുമല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളില്‍ പലരും ഇപ്പോള്‍ കഴിയുന്നത് പഴയ എസ്റ്റേറ്റ് പാടികളിലാണ്. അടിയന്തിര ധനസഹായം പോലും ലഭിക്കാത്തവരും കൂട്ടത്തിലുണ്ട്. പാടികള്‍ തോട്ടം തൊഴിലാളികള്‍ക്കായി ഒഴിഞ്ഞ് കൊടുക്കണമെന്ന് എസ്റ്റേറ്റ് ഉടമകള്‍ ആവശ്യപ്പെട്ടതോടെ എവിടെ പോവണമെന്നറിയാതെ നിസ്സഹായരാവുകയാണ് ദുരന്തബാധിതര്‍.

പുത്തുമല ദുരന്തത്തില്‍ തകര്‍ന്ന അംഗന്‍‍വാടിയിലെ ആയയായിരുന്നു പച്ചക്കാട് താമസിച്ചിരുന്ന ബീന. മലമുകളിലെ വീട് താമസ യോഗ്യമല്ലാതായി തീര്‍ന്നതോടെ ബീനയും കുടുബവും തത്കാലം പഴയ എസ്റ്റേറ്റ് പാടിയിലേക്ക് താമസം മാറി. എന്നാല്‍ അടിയന്തിര ധനസഹായം പോലും ലഭിക്കാത്തതിനാല്‍ നിലത്ത് പായവിരിച്ചു കിടക്കേണ്ട അവസ്ഥയിലാണ്.

ഭിന്ന ശേഷിക്കാരിയായ കൃഷ്ണമ്മ പച്ചക്കാട് മലയില്‍ പുതിയ വീട് നിര്‍മ്മിച്ച് താമസമാക്കാനൊരുങ്ങുന്നതിനിടയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. വീട് തകര്‍ന്നില്ലെങ്കിലും ചുറ്റിലും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാല്‍ തീര്‍ത്തും താമസയോഗ്യമല്ലാതായി ത്തീര്‍‍ന്നിരിക്കുന്നു. പുത്തുമലയിലെ പഴയ പാടിയിലാണ് ഈ കുടുംബവും കഴിയുന്നത്.

താമസിച്ചിരുന്ന പോസ്റ്റോഫീസും വീട്ടുപകരണങ്ങളുമെല്ലാം മണ്ണടിഞ്ഞ് തകര്‍ന്നു പോയെങ്കിലും ജീവന്‍‍ തിരിച്ചു കിട്ടിയതിന്‍റെ ആശ്വാസത്തിലാണ് പുത്തുമലയിലെ ലക്ഷ്മി. ഭര്‍ത്താവ് മരിച്ച ലക്ഷ്മിയിപ്പോള്‍ മകനോടൊപ്പം എസ്റ്റേറ്റ് പാടിയില്‍ തന്നെ കഴിയുകയാണ്.

അസൗകര്യങ്ങള്‍ക്ക് നടുവിലും ഒറ്റമുറി പാടികളില്‍ കഴിയുന്ന ഇവര്‍ ഈ കിടപ്പാടവും ഒഴിഞ്ഞ് കൊടുക്കേണ്ടിവരികയാണിപ്പോള്‍.

TAGS :

Next Story