Quantcast

പൗരത്വ നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡോക്ടര്‍ ദമ്പതികള്‍

പരിശോധനയും നിർദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമായിരിക്കുമെന്നാണ് പുതുതായി സ്ഥാപിച്ച ബോർഡിലുള്ളത്. 

MediaOne Logo

Web Desk

  • Published:

    8 Jan 2020 11:02 AM GMT

പൗരത്വ നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡോക്ടര്‍ ദമ്പതികള്‍
X

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി മലയാളി ഡോക്ടർ ദമ്പതികൾ. കോൺഗ്രസ് റിസർച്ച് വിഭാഗം തലവനും ഡോക്ടറുമായ സരിനും ഭാര്യ സൗമ്യ സരിനുമാണ് ബോർഡില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എന്‍.ആര്‍.സിക്കെതിരെയും പ്രതിഷേധം ഉയർത്തിയത്.

പരിശോധനയും നിർദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമായിരിക്കുമെന്നാണ് പുതുതായി സ്ഥാപിച്ച ബോർഡിലുള്ളത്. ഇതിനൊപ്പം #INDIANS, #REPEAL CAA, #NO NRC എന്നീ ഹാഷ് ടാഗുകളും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചയാളാണ് ഡോ. സരിൻ. കോൺഗ്രസ് പാർട്ടിയുടെ റിസർച്ച് വിഭാഗം തലവനാണ് അദ്ദേഹം.

This is what we expect of a professional in these troubled times. And we need more of such specialists in Constitutional values. Proud of you dear friend DrSarin P. and Dr Soumya Sarin

Posted by VT Balram on Wednesday, January 8, 2020

അതേസമയം, ഡോ. സരിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങള്‍ ശക്തമായിട്ടുണ്ട്.

ഏറെ അഭിമാനം, സന്തോഷം, പ്രിയപ്പെട്ട സരിൻ.സിവിൽ സർവീസ് ഉപേക്ഷിച്ച് സജീവ കോൺഗ്രസ്സ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ...

Posted by Sudha Menon on Tuesday, January 7, 2020
TAGS :

Next Story