Quantcast

നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് മരടിലെ ഫ്ലാറ്റ് ഉടമകള്‍ 

22 ഫ്ലാറ്റ് ഉടമകൾക്ക് പ്രാഥമിക നഷ്ടപരിഹാരം ലഭിക്കാനുണ്ട്

MediaOne Logo

Web Desk

  • Published:

    10 Jan 2020 2:17 PM GMT

നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് മരടിലെ ഫ്ലാറ്റ് ഉടമകള്‍ 
X

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രാഥമിക നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ഫ്ലാറ്റ് ഉടമകൾ. 22 ഫ്ലാറ്റ് ഉടമകൾക്ക് പ്രാഥമിക നഷ്ടപരിഹാരം ലഭിക്കാനുണ്ട്. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുൻപ് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നായിരുന്നു സുപ്രിം കോടതിയുടെ നിർദേശം.

ജസ്റ്റിസ് ബാലകൃഷ്ണൻ അധ്യക്ഷനായ കമ്മിറ്റിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചത് 266 ഫ്ലാറ്റുടമകളാണ്. 244 പേർക്ക് പ്രാഥമിക നഷ്ടപരിഹാര തുകയായ 25 ലക്ഷം രൂപ ലഭിച്ചു. 22 ഫ്ലാറ്റുടമകൾക്ക് ഇനിയും നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിന് മുൻപ് ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നായിരുന്നു സുപ്രിം കോടതിയുടെ നിർദേശം.

കുറ്റക്കാരായാണ് സമൂഹവും ഭരണകൂടവും തങ്ങളെ കാണുന്നതെന്നും നിർബന്ധിതമായി ഫ്ലാറ്റുകൾ ഒഴിയേണ്ടിവന്ന തങ്ങൾക്ക് നീതി ഉറപ്പാക്കേണ്ടത് സർക്കാരാണെന്നും ഫ്ലാറ്റുടമകൾ പറയുന്നു. നിലവിലെ മാർക്കറ്റ് വിലയനുസരിച്ച് നഷ്ടപരിഹാര തുക കണക്കാക്കണമെന്നതാണ് ഫ്ലാറ്റുടമകളുടെ ആവശ്യം.

TAGS :

Next Story