Quantcast

പൗരത്വ നിയമ പ്രശ്നം കാര്യമായി ഏറ്റെടുക്കാൻ കോൺഗ്രസിനായില്ല: കെ മുരളീധരന്‍

കെ.പി.സി.സി പുനസംഘടന വൈകുന്നത് മൂലമാണ് സമരത്തില്‍ സജീവമാകാന്‍ കഴിയാത്തതെന്നും മുരളീധരന്‍

MediaOne Logo

Web Desk

  • Published:

    18 Jan 2020 10:12 AM GMT

പൗരത്വ നിയമ  പ്രശ്നം കാര്യമായി ഏറ്റെടുക്കാൻ കോൺഗ്രസിനായില്ല: കെ മുരളീധരന്‍
X

പൗരത്വ നിയമ ഭേദഗതി പ്രശ്നം കാര്യമായി ഏറ്റെടുക്കാൻ കോൺഗ്രസിനായില്ലെന്ന് കെ മുരളീധരന്‍ എം.പി. കോണ്‍ഗ്രസായിരുന്നു സമരങ്ങൾക്ക് നേതൃത്വം നൽകേണ്ടത്. കെ.പി.സി.സി പുനസംഘടന വൈകുന്നത് മൂലമാണ് സമരത്തില്‍ സജീവമാകാന്‍ കഴിയാത്തതെന്നും മുരളീധരന്‍ പറഞ്ഞു.

എം.എല്‍.എ ആകാനും മന്ത്രി ആകാനും കെ.പി.സി.സി ഭാരവാഹി ആകാനും ഒരു കൂട്ടര്‍. ബാക്കി ഉള്ളവര്‍ വിറക് വെട്ടുക, വെള്ളം കോരുക എന്ന രീതിയോട് തനിക്ക് യോജിപ്പില്ല. പക്ഷേ ഹൈകമാന്‍ഡ് എന്ത് പറഞ്ഞാലും അംഗീകരിക്കും. അഭിപ്രായം പറഞ്ഞ് ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ചെയ്യുന്നതൊക്കെ ശരിയാണോ എന്നതിന് കാലം മറുപടി പറയുമെന്നും മുരളീധരന്‍ തൃശൂരില്‍ പറഞ്ഞു.

TAGS :

Next Story