Quantcast

കൊറോണ ബാധ: സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

പനി, ചുമ, ജമലദോഷം, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ വൈദ്യപരിശോധനക്ക് വിധേയമാവണം. 

MediaOne Logo

Web Desk

  • Published:

    30 Jan 2020 2:05 PM GMT

കൊറോണ ബാധ: സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
X

കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ആളുകളില്‍ നിന്ന് ആളുകളിലേക്ക് രോഗം പടരുന്നതിനാല്‍ വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാനം. ചൈനയില്‍ നിന്ന് വന്നവരില്‍ ഒരാള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. നേരത്തെ നിപ ബാധയുണ്ടായപ്പോള്‍ സ്വീകരിച്ച സമാന രീതികള്‍ ഇവിടെയും പാലിക്കേണ്ടതുണ്ട്.

പ്രധാനമായും രോഗ ബാധിത മേഖലയില്‍ നിന്ന് വരുന്നയാള്‍ പൊതു സന്പര്‍ക്കം ഒഴിവാക്കണം. പനി, ചുമ, ജമലദോഷം, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ വൈദ്യപരിശോധനക്ക് വിധേയമാവണം. യാത്രാവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറണം. വ്യക്തിശുചിത്വം പരമാവധി പാലിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകാലുകള്‍ കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം മറക്കുക, പനിയോ ജലദോഷമോ ഉള്ളവരുമായി നേരിട്ട് സമ്പര്‍ക്കം നടത്താതിരിക്കുക, ജന്തുക്കളില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ വളര്‍ത്തു മൃഗങ്ങളുമായി അകലം പാലിക്കുക, കഴിയുന്നതും പൊതുപരിപാടികളില്‍ പങ്കെടുക്കാതിരിക്കുക എന്നിവ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. പല പകര്‍ച്ചവ്യാധികളെയും അതിജീവിച്ച കേരളത്തിന് കൊറോണയെയും അതിജീവിക്കാന്‍ കഴിയും എന്ന പൂര്‍ണ വിശ്വാസത്തില്‍ നമുക്ക് മുന്നോട്ട് പോവാം...

TAGS :

Next Story