Quantcast

സംസ്ഥാനത്ത് ആദ്യമായി കത്തിക്കരിഞ്ഞ മൃതദേഹത്തിന്‍റെ മുഖം പുനസൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നു 

രണ്ടര വര്‍ഷം മുന്‍പ് കോഴിക്കോട് പോലൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഇതിന് വേണ്ടി ശ്മശാനത്തില്‍ നിന്ന് പുറത്തെടുക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    12 March 2020 8:23 AM GMT

സംസ്ഥാനത്ത് ആദ്യമായി കത്തിക്കരിഞ്ഞ മൃതദേഹത്തിന്‍റെ മുഖം പുനസൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നു 
X

സംസ്ഥാനത്ത് ആദ്യമായി കത്തിക്കരിഞ്ഞ മൃതദേഹത്തിന്‍റെ മുഖം പുനസൃഷ്ടിക്കാനുള്ള ശ്രമം കേരളാ പൊലീസ് നടത്തുന്നു. രണ്ടര വര്‍ഷം മുന്‍പ് കോഴിക്കോട് പോലൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഇതിന് വേണ്ടി ശ്മശാനത്തില്‍ നിന്ന് പുറത്തെടുക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുകയാണ്.കൊല്ലപ്പെട്ടത് മലയാളി തന്നെയാണെന്ന് ക്രൈംബ്രാഞ്ച് ഐ.ജി ഇ.ജെ ജയരാജ് മീഡിയവണിനോട് സ്ഥിരീകരിച്ചു.

2017 സെപ്റ്റംബറിലാണ് പറമ്പില്‍ബസാറിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴുത്തില്‍ പ്ലാസ്റ്റിക്ക് കയര്‍ കുരുക്കി കൊലപ്പെടുത്തിയതാണെന്ന നിഗമനത്തില്‍ പൊലീസ് എത്തി.പക്ഷെ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനായില്ല. തുടര്‍ന്ന് വെസ്റ്റ്ഹില്ലിലെ പൊതു ശ്മാശനത്തില്‍ സംസ്ക്കരിച്ചു. ഇതിനിടെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം. ബിനോയ് തലയോട്ടി പുറത്തെടുത്ത് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍റെ സഹായത്തോടെ മുഖം പുനസൃഷ്ടിക്കാമെന്നുള്ള ആശയം ഉന്നത ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ചു. തുടര്‍ന്നാണ് തലയോട്ടി പുറത്തെടുക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരം സാങ്കേതിക വിദ്യയിലൂടെ കേസ് തെളിയിക്കാനുള്ള ശ്രമം നടക്കുന്നത്.

TAGS :

Next Story