Quantcast

ജില്ലാ പ്രസിഡന്റിനെതിരെ കള്ളക്കേസ് എടുത്തത് പ്രതിഷേധാർഹമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

MediaOne Logo

Web Desk

  • Published:

    31 March 2020 3:53 PM GMT

ജില്ലാ പ്രസിഡന്റിനെതിരെ കള്ളക്കേസ് എടുത്തത് പ്രതിഷേധാർഹമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ആലപ്പുഴയിൽ വെൽഫെയർ പാർട്ടി നേതാവിനെ അറസ്റ്റ് ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഭക്ഷണവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനായി അധികാരികളെ സമീപിച്ചതാണ് ഇദ്ദേഹത്തിനെതിരെ കേസെടുക്കാൻ കാരണമെന്ന് പാർട്ടി പറഞ്ഞു.

തൊഴിലാളികളുടെ സഹായാഭ്യർഥന പ്രകാരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രാദേശിക അധികാരികളുമായും സാമൂഹ്യപ്രവർത്തകരുമായും ബന്ധപ്പെടുകയും പരിഹാരം കാണുകയും ചെയ്തതിന്റെ പേരിലാണ് പോലീസ് വേട്ടയാടുന്നതെന്ന് പാർട്ടി പറഞ്ഞു. സാമൂഹ്യനിയന്ത്രണങ്ങളുടെ പേരിൽ പൊതുപ്രവർത്തകരെ വേട്ടയാടുകയാണ് സർക്കാറെന്നും പാർട്ടി കുറ്റപ്പെടുത്തി.

TAGS :

Next Story