Quantcast

ഫണ്ട് പിരിച്ചെന്ന ആരോപണം: എം.എസ്.എഫ് നേതാവിന്റെ അറസ്റ്റ് വിവാദമാകുന്നു, പ്രതിഷേധവുമായി ലീഗ്

കോവിഡിന്‍റെ പേരില്‍ ഫണ്ട് സ്വരൂപിച്ചെന്ന് ആരോപിച്ച് എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്‍റ് ആസിഫ് കലാമിനെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു

MediaOne Logo

  • Published:

    2 April 2020 10:22 AM GMT

ഫണ്ട് പിരിച്ചെന്ന ആരോപണം: എം.എസ്.എഫ് നേതാവിന്റെ അറസ്റ്റ് വിവാദമാകുന്നു, പ്രതിഷേധവുമായി ലീഗ്
X

കോവിഡിന്‍റെ പേരില്‍ ഫണ്ട് സ്വരൂപിച്ചെന്ന് ആരോപിച്ച് എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്‍റ് ആസിഫ് കലാമിനെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു. പാര്‍ട്ടിയുടെ അറിവോടെയാണ് ആസിഫ് ഫണ്ട് സ്വരൂപിച്ച് തീരദേശത്ത് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തതെന്നാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ വാദം. പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് കെഎം ഷാജി എം.എല്‍.എ മീഡിയവണിനോട് പ്രതികരിച്ചു.

ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായതിനാലാണ് ആസിഫിനെ അറസ്റ്റ് ചെയ്തതെന്ന് വടകര റൂറല്‍ എസ്.പി എ ശ്രീനിവാസ് മീഡിയവണിനോട് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് കൊയിലാണ്ടി നഗരസഭയിലെ 37ാം വാര്‍ഡിലെ ആര്‍.ആര്‍.ടി അംഗം കൂടിയായ ആസിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി നഗരസഭയിലെ തീരദേശ പ്രദേശമായ 37,38 വാര്‍‌ഡുകളിലേക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യാന്‍ ഫണ്ട് സ്വരൂപിച്ചത് ജനപ്രതിനിധികളുടേയും പാര്‍ട്ടിയുടേയും അനുമതിയോടെയാണന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിശദീകരണം.

ലീഗ് നേതൃത്വവും, ജനപ്രതിനിധികളും ഇടപെട്ടിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശമായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലന്നാണ് പോലീസിന്‍റെ നിലപാട്.

TAGS :

Next Story