‘നിങ്ങളെ കാത്തിരിക്കുന്നത് ആസ്ഥാനകവി പട്ടം‘; ബെന്യാമീന്‍റെ ‘കൊഞ്ഞാണന്‍’ പ്രയോഗത്തിന് മറുപടിയുമായ് ശബരീനാഥന്‍ എം.എല്‍.എ

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പത്രസമ്മേളനങ്ങളെ ട്രോളിക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കൾ ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ബെന്യാമിന്‍ രംഗത്ത് എത്തിയത്.

MediaOne Logo

Web Desk

  • Updated:

    2020-04-18 10:05:05.0

Published:

18 April 2020 10:05 AM GMT

‘നിങ്ങളെ കാത്തിരിക്കുന്നത് ആസ്ഥാനകവി പട്ടം‘; ബെന്യാമീന്‍റെ ‘കൊഞ്ഞാണന്‍’ പ്രയോഗത്തിന് മറുപടിയുമായ് ശബരീനാഥന്‍ എം.എല്‍.എ
X

യു.ഡി.എഫ് എം.എൽ.എമാർക്കെതിരെ പ്രമുഖ സാഹിത്യകാരൻ ബെന്യാമിന്‍ നടത്തിയ ‘കൊഞ്ഞാണന്മാര്‍’ പരാമര്‍ശത്തിന് മറുപടിയുമായ് ശബരീനാഥന്‍ എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പത്രസമ്മേളനങ്ങളെ ട്രോളിക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കൾ ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സാഹിത്യകാരന്‍ ബെന്യാമിന്‍ രംഗത്ത് എത്തിയത്. ‘കോൺഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യിൽ ഭദ്രമാണല്ലോ എന്നോർക്കുമ്പോഴാണ് ഒരു ഇത്’ എന്നായിരുന്നു ബെന്യാമീന്‍ യു.ഡി.എഫ് എം.എല്‍.എമാരുടെ ട്രോളുകള്‍ക്കെതിരെ പ്രതികരിച്ചത്.

കോൺഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യിൽ ഭദ്രമാണല്ലോ എന്നോർക്കുമ്പോഴാണ് ഒരു ഇത്...

Posted by Benny Benyamin on Friday, April 17, 2020

എന്നാല്‍ ബെന്യാമീന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മറുപടിയമായ് യു.ഡി.എഫ് എം.എല്‍.എ ശബരീനാഥന്‍ രംഗത്ത് എത്തുകയായിരുന്നു. ഈ തട്ടിപ്പിനെതിരെ ഈ സമയത്തു നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ, ചരിത്രം നിങ്ങൾക്ക് ചാർത്താൻ പോകുന്നത് "ആസ്ഥാനകവി" എന്ന പേരായിരിക്കും. ബെന്യാമീന് മറുപടിയായ് ശബരീനാഥന്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

മരുഭൂമിയിൽ കിടന്നു ആടുജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് നജീബുമാരുടെയും കുടുംബാംഗങ്ങളുടെയും രേഖകളാണ് അവരുടെ അനുവാദമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നതെന്നും അതുകൊണ്ടു ഈ വിഷയത്തിൽ ബെന്യാമീന്‍ പ്രതികരിക്കണം എന്നും ശബരീനാഥന്‍ ഫേസ്ബുക്കില്‍ എഴുതി. ‘"കൊഞ്ഞാണൻമാർ" എന്ന് ഞങ്ങളെ വിളിച്ചതുപോലെ ഭരണപക്ഷത്തെ നിങ്ങൾ അഭിസംബോധന ചെയ്യണം എന്ന് ഞാൻ ഒരിക്കലും പറയില്ല, കാരണം അത് എന്റെ സംസ്കാരമല്ല’ ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.

ശബരീനാഥന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ ചില ബുദ്ധിജീവികളും സാംസ്‌കാരിക പ്രവർത്തകരും കഴിഞ്ഞ ദിവസങ്ങളിൽ ഞാനടക്കമുള്ള UDF പ്രവർത്തകരെ ആക്രമിക്കുകയാണ്....

Posted by Sabarinadhan K S on Friday, April 17, 2020
TAGS :

Next Story