Quantcast

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; ട്രോളുകളില്‍ നിറഞ്ഞ കെ.കെ ഉസ്മാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

മന്ത്രി എ.സി മൊയ്തീന്‍റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി രാജറാമിനെതിരെയാണ് പരാതി

MediaOne Logo

  • Published:

    13 May 2020 11:35 AM GMT

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; ട്രോളുകളില്‍ നിറഞ്ഞ കെ.കെ ഉസ്മാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
X

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി രാജറാമെനിരെ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനാ നേതാവ് കെ.കെ ഉസ്മാന്‍റെ പരാതി. സാമൂഹിക മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ഗര്‍ഭിണിയായ മകള്‍ക്കൊപ്പം നാട്ടിലെത്തിയ തനിക്കെതിരെ സര്‍ക്കാര‍് ഉദ്യോഗസ്ഥനായ രാജാറാം നടത്തിയ പരാമര്‍ശങ്ങള‍് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെും നടപടിയെടുക്കണമെന്നും ഉസ്മാന്‍ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല നടത്തിയ ഫോണ്‍ വിളി വീഡിയോയിലൂടെയാണ് ഉസ്മാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

നിരവധി ട്രോളുകളാണ് അദ്ദേഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ഇങ്ങനെയൊരു ഉസ്മാന്‍ ഇല്ലെന്നായിരുന്നു ട്രോളന്‍മാര്‍ പറഞ്ഞത്. എന്നാല്‍ മീഡിയാവണിലൂടെ അദ്ദേഹം നേരിട്ട് ട്രോളന്മാര്‍ക്ക് മറുപടി നല്‍കിയത് വൈറലായിരുന്നു.

TAGS :

Next Story