Quantcast

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്വര്‍ണ പണയ വായ്പ

സംസ്ഥാനത്ത് റവന്യൂ റിക്കവറികള്‍ നിര്‍ത്തിവെക്കുമെന്നും മുഖ്യമന്ത്രി

MediaOne Logo

  • Published:

    20 May 2020 1:47 AM GMT

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്വര്‍ണ പണയ വായ്പ
X

പ്രവാസികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും കൂടുതല്‍ സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്വര്‍ണ പണയ വായ്പ ലഭിക്കും. സംസ്ഥാനത്ത് റവന്യൂ റിക്കവറികള്‍ നിര്‍ത്തിവെക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി കെഎസ്എഫ്ഇ 'ജീവനം' സൗഹൃദ പാക്കേജ് നടപ്പാക്കും. ഒരു ലക്ഷം രൂപ വരെ സ്വര്‍ണ പണയ വായ്പ പ്രവാസികള്‍ക്ക് ലഭിക്കും. ആദ്യ നാല് മാസത്തേക്ക് പലിശ നിരക്ക് മൂന്ന് ശതമാനവും തുടര്‍ന്ന് സാധാരണ നിരക്കിലുമായിരിക്കും പലിശ. ചെറുകിട വ്യാപാരികള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കും.

എല്ലാ റവന്യു റിക്കവറി നടപടികളും ജൂണ്‍ 30 വരെ നിര്‍ത്തിവെക്കും. ഒന്നിലധികം നിലകളുള്ള തുണിക്കടകള്‍ക്കും പ്രവര്‍ത്തിക്കാം. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെയും കൊണ്ട് ഷോപ്പിംഗിന് എത്തുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. സ്റ്റുഡിയോകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. സ്കൂളുകള്‍ തുറക്കുന്നതിന് അനുസരിച്ച് മാത്രമേ ട്യൂഷന്‍ ക്ലാസുകള്‍ക്ക് അനുവാദമുണ്ടാകൂ.

12 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരും എട്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂരില്‍ അഞ്ച് പേര്‍ക്കും മലപ്പുറത്ത് മൂന്ന് പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം കണ്ടെത്തി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. 142 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്

വിമാനത്തില്‍വന്ന 53 പേർക്ക് രോഗം ഉണ്ടായി. കപ്പലില്‍ സംസ്ഥാനത്തെത്തിയ ആറ് പേര്‍ക്കും റോഡ് മാര്‍ഗമെത്തിയ 46 പേര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ തുടങ്ങിയവയും ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി. 33 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുളളത്.

TAGS :

Next Story