Quantcast

സംസ്ഥാനത്ത് 5 ദിവസത്തിനിടെ 657 പേര്‍ക്ക് കോവിഡ്; 3 ജില്ലകളില്‍ ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം കൂടുന്നു

തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത കേസുകള്‍ ഒരാഴ്ചക്കിടെ 7 ആണ്. അവരുമായുള്ള സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് രോഗം വന്നു. തൃശൂരില്‍ ഒരാഴ്ചക്കിടെ 4 സമ്പര്‍ക്ക കേസുകളില്‍ മൂന്നും കോര്‍പറേഷന്‍ ജീവനക്കാരാണ്.

MediaOne Logo

  • Published:

    24 Jun 2020 1:01 AM GMT

സംസ്ഥാനത്ത് 5 ദിവസത്തിനിടെ 657 പേര്‍ക്ക് കോവിഡ്; 3 ജില്ലകളില്‍ ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം കൂടുന്നു
X

സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 657 പേര്‍ക്ക്. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് ആശങ്കയുണ്ട്.

തുടര്‍ച്ചയായി അഞ്ച് ദിവസം രോഗബാധിതരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ വെള്ളിയാഴ്ച 118 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ചയായപ്പോള്‍ അത് 127ഉം ഞായറാഴ്ചയായപ്പോള്‍ 133ഉം ആയി. തിങ്കളാഴ്ച 138 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇന്നലെയാകട്ടെ 141 പേരായി രോഗബാധിതര്‍. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു എന്നാണ് സര്‍ക്കാരിനെ കുഴക്കുന്ന കാര്യം.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത കേസുകള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 7 ആണ്. അവരുമായുള്ള സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് രോഗം വന്നു. തൃശൂരില്‍ ഒരാഴ്ചക്കിടെ ഉണ്ടായ 4 സമ്പര്‍ക്ക കേസുകളില്‍ മൂന്നും കോര്‍പറേഷന്‍ ജീവനക്കാരാണ്. ഇവര്‍ക്ക് എവിടെ നിന്ന് രോഗം വന്നു, ഇവരില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് പകര്‍ന്നിരിക്കാം എന്നതാണ് തൃശൂരിലെ പ്രധാന ആശങ്ക. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ മലപ്പുറത്താണ്. അതീവ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സമൂഹ വ്യാപനത്തിലേക്ക് കടക്കുമെന്നാണ് സര്‍ക്കാരും ആരോഗ്യ വിദഗ്ധരും നല്‍കുന്ന മുന്നറിയിപ്പ്.

TAGS :

Next Story