Quantcast

ഫായിസിന്റേത് ഉദാത്തമായ സാമൂഹിക പ്രതിബദ്ധത; ഫായിസിനെയും രക്ഷിതാക്കളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

പരാജയത്തിന് മുന്നില്‍ കാലിടറാതെ മുന്നോട്ട് പോകാന്‍ ഓര്‍മ്മിപ്പിക്കുന്ന കുഞ്ഞിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ സമൂഹത്തിന് ഊര്‍ജ്ജമായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

MediaOne Logo

  • Published:

    30 July 2020 2:19 PM GMT

ഫായിസിന്റേത് ഉദാത്തമായ സാമൂഹിക പ്രതിബദ്ധത; ഫായിസിനെയും രക്ഷിതാക്കളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി
X

സോഷ്യല്‍ മീഡിയില്‍ വൈറലായ മുഹമ്മദ് ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാജയത്തിന് മുന്നില്‍ കാലിടറാതെ മുന്നോട്ട് പോകാന്‍ ഓര്‍മ്മിപ്പിക്കുന്ന കുഞ്ഞിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ സമൂഹത്തിന് ഊര്‍ജ്ജമായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

എന്ത് വലിയ പ്രശ്‌നങ്ങള്‍ക്ക് നടുവിലും തളരാതെ മുന്നോട്ടുപോവാന്‍ ഇന്ധനമായി മാറേണ്ടത് ശുഭാപ്തി വിശ്വാസമാണ്. പ്രതീക്ഷകള്‍ ഉയര്‍ത്തിപ്പിടിക്കുകയും നിശ്ചയദാര്‍ഢ്യത്തോടെ വെല്ലുവിളികളെ മറികടക്കുകയും ചെയ്യേണ്ട ഘട്ടത്തില്‍ നാം പരസ്പരം പ്രചോദിപ്പിക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്തം കുഞ്ഞുങ്ങളും ഏറ്റെടുത്തത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

ഫായിസിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ ഒരു സമൂഹത്തിന്റെ തന്നെ മുദ്രാവാക്യമായി മാറി. ഫായിസ് തന്റെ ചിന്തകളെ വാക്കുകളില്‍ ഒതുക്കാതെ പ്രവര്‍ത്തികമാക്കുകയും ചെയ്തിരിക്കുന്നു. തനിക്ക് കിട്ടിയ സമ്മാനത്തുകയുടെ ഒരുഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. ബാക്കി തുക നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനായി നീക്കിവെക്കുന്നു. എല്ലാവരും പിന്തുടരേണ്ട ഉദാത്തമായ സാമൂഹിക പ്രതിബദ്ധതയാണ് ഫായിസ് സമൂഹത്തിന് നല്‍കുന്നത്. ഫായിസിനേയും അവന് പിന്തുണ നല്‍കിയ രക്ഷിതാക്കളേയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല' എന്ന വാക്കുകളിലൂടെ മലയാളികള്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കി‌ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ മുഹമ്മദ് ഫായിസ് തനിക്ക് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. മലപ്പുറം കലക്ട്രേറ്റിലെത്തിയാണ് ഫായിസ് തുക കൈമാറിയത്. ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തുക ഏറ്റുവാങ്ങി. സ്വന്തം ഇഷ്ടപ്രകാരമാണ് തുക കൈമാറിയതെന്ന് ഫായിസ് പ്രതികരിച്ചിരുന്നു.

ये भी पà¥�ें- ചെലത് റെഡ്യാക്കാന്‍ തന്നെയാണ് ഫായിസിന്‍റെ ശ്രമം; സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറി

TAGS :

Next Story