Quantcast

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഞ്ച് നഴ്സുമാര്‍ക്ക് കോവിഡ്

നേരത്തെ മൂന്ന് ഗര്‍ഭിണികള്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു

MediaOne Logo

  • Published:

    1 Aug 2020 5:07 AM GMT

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഞ്ച് നഴ്സുമാര്‍ക്ക് കോവിഡ്
X

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഞ്ച് നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ മൂന്ന് ഗര്‍ഭിണികള്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള നഴ്സുമാര്‍ക്കാണ് രോഗം കണ്ടെത്തിയത്.

അതേസമയം തൃശൂർ ശക്തന്‍ മാര്‍ക്കറ്റില്‍ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ശക്തൻ മാർക്കറ്റിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. ശക്തൻ മാർക്കറ്റ് കേന്ദ്രീകരിച്ച് കോവിഡ് ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

TAGS :

Next Story