Quantcast

കൊല്ലത്ത് പാമ്പ് കടിയേറ്റ് പത്ത് വയസുകാരി മരിച്ചു

ഇന്നലെ വീട്ടിൽ ഉറങ്ങി കിടക്കവെ പാമ്പ് കടിയേൽക്കുകയായിരുന്നു. മൺകട്ട കെട്ടിയ വീട്ടിൽ നിരവധി പൊത്തുകൾ തറയിലുണ്ടായിരുന്നു.

MediaOne Logo

  • Published:

    4 Oct 2020 8:09 AM GMT

കൊല്ലത്ത് പാമ്പ് കടിയേറ്റ് പത്ത് വയസുകാരി മരിച്ചു
X

കൊല്ലത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. പത്തനാപുരം മാങ്കോടാണ് സംഭവം. വീടിൻ്റെ ശോചനീയാവസ്ഥയാണ് കുട്ടിക്ക് പാമ്പ് കടിയേൽക്കാനുള്ള കാരണം.

പത്തനാപുരം മാങ്കോട് രാജീവ് സിന്ധു ദമ്പതികളുടെ മകൾ ആദിത്യയാണ് മരിച്ചത്. ഇന്നലെ വീട്ടിൽ ഉറങ്ങി കിടക്കവെ പാമ്പ് കടിയേൽക്കുകയായിരുന്നു. മൺകട്ട കെട്ടിയ വീട്ടിൽ നിരവധി പൊത്തുകൾ തറയിലുണ്ടായിരുന്നു. ഇതിലൂടെ പാമ്പ് എത്തിയതാണെന്നാണ് പൊലീസും ബന്ധുക്കളും പറയുന്നത്.

നിലത്താണ് കുട്ടി കിടന്ന് ഉറങ്ങിയിരുന്നത്. നാട്ടുകാർ പിന്നീട് പാമ്പിനെ തല്ലി കൊന്നു. കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ കുട്ടി മരണപ്പെടുകയായിരുന്നു.

TAGS :

Next Story