Quantcast

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ? ചാണ്ടി ഉമ്മന്‍റെ മറുപടി ഇങ്ങനെ...

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉമ്മന്‍ചാണ്ടി അസുഖബാധിതനാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇത് പൂര്‍ണമായും വ്യാജമാണ്. അദ്ദേഹത്തിന് യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

MediaOne Logo

  • Published:

    12 Nov 2020 1:31 PM GMT

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ? ചാണ്ടി ഉമ്മന്‍റെ മറുപടി ഇങ്ങനെ...
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തത്കാലം മത്സരിക്കാനില്ലെന്നാണ് ചാണ്ടി ഉമ്മന്‍റെ മറുപടി. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പലരും തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ മത്സരിക്കുന്നത് ഉചിതമായി തോന്നുന്നില്ല. ഇപ്പോള്‍ മത്സരിക്കുന്നത് ഔചിത്യമല്ലെന്ന സ്വയം വിലയിരുത്തലില്‍ നിന്നാണ് തീരുമാനമെടുത്തതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഇതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നും ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ഈ തീരുമാനത്തിന് ബന്ധമില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉമ്മന്‍ചാണ്ടി അസുഖബാധിതനാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇത് പൂര്‍ണമായും വ്യാജമാണ്. അദ്ദേഹത്തിന് യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ ഇനിയും നടത്തരുതെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തോടെ ഇത്തവണ കോട്ടയത്ത് യു.ഡി.എഫിന് ജീവന്‍മരണ പോരാട്ടമാണ്. അതുകൊണ്ടുതന്നെ കരുതലോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയവും. പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മന് സീറ്റു നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയും ചാണ്ടിക്കായി സമർദ്ദം ചെലുത്തിയിരുന്നു.

Posted by Chandy Oommen on Thursday, November 12, 2020
TAGS :

Next Story