സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് വര്‍ഗീയ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍‌ത്തു; വെല്‍ഫെയര്‍ പാര്‍ട്ടി പരാതി നല്‍കി

വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചിരിക്കുന്ന നാരായണന്‍ വെളിയംകോട്, ജ്യോതിസ് ജോണ്‍ എന്നീ ഫേസ് ബുക്ക് ഐഡികളുടെ സ്ക്രീന്‍ ഷോട്ടും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്

MediaOne Logo

  • Updated:

    2020-11-19 13:55:11.0

Published:

19 Nov 2020 1:55 PM GMT

സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് വര്‍ഗീയ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍‌ത്തു; വെല്‍ഫെയര്‍ പാര്‍ട്ടി പരാതി നല്‍കി
X

കോഴിക്കോട് മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി പരാതി. മുക്കം നഗരസഭയിലെ 18ാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥി സാറാ കൂടാരത്തിന്‍റെ പേരിലാണ് വ്യാജ പോസ്റ്ററുകളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുള്‍പ്പെടെ സാറ പരാതി നല്‍കി.

യു.ഡി.എഫ് പിന്തുണയോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സാറ കൂടാരം മുക്കം നഗരസഭയില്‍ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനറക്കിയ സാറയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് വിവിധ മത നേതാക്കളുടേയും രാഷ്ട്രീയ നേതാക്കളുടേയും ചിത്രം ചേര്‍ക്കുകയായിരുന്നു. ഇതിനു പുറമേ ഈ പോസ്റ്ററില്‍ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് എഴുതി ചേര്‍ത്തതായും പരാതിയില്‍ പറയുന്നു. ഈ പോസ്റ്ററുകള്‍ ഡി.വൈ.എഫ്.ഐയുടെ പേരിലുള്ള ഫേസ് ബുക്ക് പേജുകളിലും പോസ്റ്റ് ചെയ്യപ്പെട്ടതായി പരാതിയിലുണ്ട്. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശബ്ദം ചേര്‍ത്തുള്ള വ്യാജ വാര്‍ത്തകളും ഇതിനൊപ്പം പ്രചരിപ്പിച്ചിട്ടുണ്ട്. വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചിരിക്കുന്ന നാരാണയന്‍ വെളിയം കോട്, ജ്യോതിസ് ജോണ്‍ എന്നീ ഫേസ് ബുക്ക് ഐഡികളുടെ സ്ക്രീന്‍ ഷോട്ടും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

TAGS :

Next Story