Quantcast

ബിജെപി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാകും: ഇ ശ്രീധരന്‍

'താൻ എത്തുന്നതിന് മുൻപ് നടത്തിയ സർവേകളായതിനാലാണ് ബിജെപിക്ക് മുൻതൂക്കം പ്രവചിക്കാത്തത്'

MediaOne Logo

Web Desk

  • Published:

    4 April 2021 3:32 AM GMT

ബിജെപി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാകും: ഇ ശ്രീധരന്‍
X

ബിജെപി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരൻ. താൻ എത്തുന്നതിന് മുൻപ് നടത്തിയ സർവേകളായതിനാലാണ് ബിജെപിക്ക് മുൻതൂക്കം പ്രവചിക്കാത്തത്. താനെത്തിയതിന് ശേഷം ബിജെപി വലിയ മുന്നേറ്റം കാഴ്ച വെക്കുകയാണെന്നും ശ്രീധരൻ മീഡിയവണിനോട് പറഞ്ഞു.

നാട്ടുകാരെല്ലാം എനിക്ക് വോട്ട് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഞാന്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷം ബിജെപിയുടെ മുഖച്ഛായ തന്നെ മാറി. 15 ശതമാനം വരെ അധികം വോട്ട് കിട്ടും. 32 ശതമാനമൊക്കെ വോട്ട് കിട്ടിയാല്‍ അധികാരത്തില്‍ വരാന്‍ ഒരു പ്രശ്നവുമില്ല. ഇനി അധികാരത്തില്‍ വന്നില്ലെങ്കില്‍ തന്നെ കിങ് മേക്കറാകും. ബിജെപി ജയിച്ചാല്‍ അവരാണ് നിശ്ചയിക്കേണ്ടത് ആരാണ് മുഖ്യമന്ത്രി ആവേണ്ടതെന്ന്. ഞാന്‍ ആവശ്യപ്പെടില്ല. അവര്‍ നിശ്ചയിക്കുകയാണെങ്കില്‍ ഏറ്റെടുക്കാന്‍ ഒരു മടിയുമില്ല എനിക്ക്.

സര്‍വേകളൊക്കെ കൃത്രിമം ആണ്. താന്‍ ബിജെപിയില്‍ ചേരും മുന്‍പുള്ള സര്‍വേകളാണ് പുറത്തുവന്നിട്ടുള്ളത്. അതൊന്നും കണക്കിലെടുക്കേണ്ട കാര്യമില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story