Quantcast

വിവരക്കേടിന് കൈയ്യും തലയും വെച്ച നേതാവാണ് ചെന്നിത്തലയെന്ന് തോമസ് ഐസക്

സംസ്ഥാനത്തിന്‍റെ അംഗീകൃത വരുമാനമാണ് കടമെടുക്കുന്നതെന്നും. നിയമാനുസൃതമായി മാത്രമാണ് കടമെടുത്തിട്ടുള്ളതെന്നും തോമസ് ഐസക് പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    4 April 2021 5:39 AM GMT

വിവരക്കേടിന് കൈയ്യും തലയും വെച്ച നേതാവാണ് ചെന്നിത്തലയെന്ന് തോമസ് ഐസക്
X

സംസ്ഥാനത്തിന്‍റെ കടം സംബന്ധിച്ച പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്‍റെ അംഗീകൃത വരുമാനമാണ് കടമെടുക്കുന്നതെന്നും, നിയമാനുസൃതമായി മാത്രമാണ് കടമെടുത്തിട്ടുള്ളതെന്നും തോമസ് ഐസക് പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന് ഇതൊന്നും മനസ്സിലാകുന്നില്ലെന്നും, എല്ലാ ദിവസവും എന്തെങ്കിലും പറയണമെന്നുള്ളതുകൊണ്ട് മാത്രം എന്തെങ്കിലും പറയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഐസക് പറഞ്ഞു. വിവരക്കേടിന് കൈയ്യും തലയും വെച്ച നേതാവാണ് ചെന്നിത്തല. എന്നും രാവിലെ വന്ന് വിഡ്ഢിത്തരം പറഞ്ഞ് സ്വയം വില കളയുകയാണ് അദ്ദേഹം. തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.

നേരത്തെ ധനമന്ത്രിയെ പരിഹസിച്ചുകൊണ്ടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. 4000 കോടി കടമെടുത്ത് 5000 കോടി മിച്ചമെന്ന് പറയുന്ന ഐസക്കിന്‍റെ വാക്കുകൾ തമാശയാണെന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. 'തോമസ് ഐസക് 4000 കോടി കടമെടുത്ത് 5000 കോടി മിച്ചമുണ്ടെന്ന്പറയുന്നു. സർക്കാർ പണമില്ലാതെ നട്ടം തിരിയുകയാണ്. കടംവാങ്ങി മിച്ചമെന്ന് പറയുന്ന ഐസക്കിന്‍റെ വാക്ക് തമാശയാണ്. ഐസക്കിന്‍റെ ആന സവാരി പിണറായി അവസാനിപ്പിച്ചു'. പ്രതിപക്ഷ നേതാവ് പരിഹസിച്ചു

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story