Quantcast

12 വര്‍ഷത്തെ ഇടവേളക്ക് ശേഷം തേനി-മധുര ബ്രോഡ്ഗേജ് പാതയിൽ ആദ്യ ട്രെയിനെത്തി

മധുരയിൽ നിന്ന് തേനി വഴി ബോഡിനായ്ക്കന്നൂരിലേക്കുള്ള മീറ്റർ ഗേജ് പാത ബ്രോഡ് ഗേജാക്കുന്നതിനായി 2010ലാണ് ട്രെയിൻ സർവീസ് നിർത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-05-28 02:04:20.0

Published:

28 May 2022 1:22 AM GMT

12 വര്‍ഷത്തെ ഇടവേളക്ക് ശേഷം തേനി-മധുര ബ്രോഡ്ഗേജ് പാതയിൽ ആദ്യ ട്രെയിനെത്തി
X

ഇടുക്കി: ഇടുക്കിയുടെ വികസന സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി തേനി - മധുര ബ്രോഡ് ഗേജ് പാതയിൽ ആദ്യ ട്രെയിനെത്തി. 12 വർഷത്തെ ഇടവേളക്ക് ശേഷമാണ് തേനിയിൽ ട്രെയിനെത്തിയത്.

മധുരയിൽ നിന്ന് തേനി വഴി ബോഡിനായ്ക്കന്നൂരിലേക്കുള്ള മീറ്റർ ഗേജ് പാത ബ്രോഡ് ഗേജാക്കുന്നതിനായി 2010ലാണ് ട്രെയിൻ സർവീസ് നിർത്തിയത്.ആണ്ടിപ്പട്ടി വരെയുള്ള 56 കിലോമീറ്റർ 2020 ഡിസംബറിലും ആണ്ടിപ്പട്ടി മുതൽ തേനിവരെയുള്ള 17 കിലോമീറ്റർ ഇക്കഴിഞ്ഞ മാർച്ചിലും വേഗപരിശോധന നടത്തിയിരുന്നു.450 കോടി രൂപ ചെലവഴിച്ചാണ് മധുരയിൽ നിന്ന് തേനി വരെയുള്ള ജോലികൾ പൂർത്തീകരിച്ചത്. ട്രെയിൻ എത്തിയതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാർ.

മധുരയിൽ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ട്രെയിൻ 9.35ന് തേനിയിലെത്തും. ഇതേ ട്രെയിൻ വൈകിട്ട് 6.15ന് മധുരയിലേക്ക് തിരിക്കും. തേനിയിൽ ട്രെയിൻ എത്തിയതോടെ ഇടുക്കിയിലെ വ്യാപാര വാണിജ്യ ടൂറിസം രംഗവും പ്രതീക്ഷയിലാണ്. പീരുമേട്,ഉടുമ്പൻചേല,ദേവികുളം താലൂക്കുകളിലെ ജനങ്ങൾക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്‌റ്റേഷനായി തേനി മാറി. തേനിയിൽ നിന്ന് ബോഡി നായ്ക്കന്നൂരിലേക്കുള്ള 17 കിലോമീറ്റർ പാത കൂടി പൂർത്തിയായാൽ യാത്ര കൂടുതൽ സുഗമമാകും.



TAGS :

Next Story