Quantcast

അപകടങ്ങൾ തുടർക്കഥ: കാനയിൽ സ്ലാബിടാൻ ഫണ്ടില്ലെന്ന് കൊച്ചി കോർപ്പറേഷൻ

സർക്കാർ ഫണ്ട് അനുവദിച്ചില്ലെങ്കിൽ പ്രവൃത്തികൾ മുന്നോട്ട് പോകില്ലെന്നാണ് കോർപ്പറേഷൻ

MediaOne Logo

Web Desk

  • Published:

    20 Nov 2022 1:09 AM GMT

അപകടങ്ങൾ തുടർക്കഥ: കാനയിൽ സ്ലാബിടാൻ ഫണ്ടില്ലെന്ന് കൊച്ചി കോർപ്പറേഷൻ
X

കൊച്ചി: എറണാകുളത്തെ അപകടാവസ്ഥയിലുള്ള കാനകളിൽ സ്ലാബിടാൻ ഫണ്ട് കണ്ടെത്താനാകാതെ കൊച്ചി കോർപ്പറേഷൻ. സർക്കാർ ഫണ്ട് അനുവദിച്ചില്ലെങ്കിൽ പ്രവൃത്തികൾ മുന്നോട്ട് പോകില്ലെന്നാണ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം അപകടം നടന്ന പമ്പിള്ളി നഗറിൽ അഞ്ച് കാനകളാണ് അപകടാവസ്ഥയിലുള്ളത്.

അപകടങ്ങൾ തുടർക്കഥയാകുമ്പോഴും പരിഹാരം കാണാൻ ഫണ്ടില്ലാതെ അലയുകയാണ് കൊച്ചി കോർപ്പറേഷൻ. നിലവിൽ അപകട ഭീഷണി ഉയർത്തുന്ന കാനകളിൽ സ്ലാബിടാൻ വൻ തുക ചെലവാകും. ഇതിനായുള്ള ഫണ്ട് കോർപ്പറേഷന്റെ പക്കലില്ല.

മൂന്ന് വയസുകാരൻ വീണ പമ്പിള്ളിനഗറിലെ കാന സ്ലാബിടാൻ ഒരു വർഷം മുമ്പ് എസ്റ്റിമേറ്റെടുത്തിരുന്നു. ഫണ്ടില്ലാത്തതിനാൽ ആ ഫയൽ ഇപ്പോഴും കോർപ്പറേഷൻ ഓഫീസിൽ കെട്ടിക്കിടക്കുകയാണ്. ഫണ്ട് ലഭിക്കുന്നത് വരെ അപകടാവസ്ഥയിലുള്ള കാനകളിൽ നെറ്റുകൾ സ്ഥാപിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. രണ്ടാഴ്ചക്കുള്ളിൽ പണി പൂർത്തിയാകണമെന്ന കോടതി ഉത്തരവുണ്ടെങ്കിലും തുടർ നടപടി സ്വീകരിക്കണമെങ്കിൽ സർക്കാർ സഹായംകൂടിയേ തീരുവെന്നാണ് കോർപ്പറേഷൻ നിലപാട്.

TAGS :

Next Story