Quantcast

'സി രവിചന്ദ്രൻ സയൻസ് പഠിച്ചിട്ടുണ്ടെങ്കിൽ ഇതുപോലെ മണ്ടത്തരങ്ങൾ പറയില്ല; നാച്ചുറൽ സെലക്ഷന് ഒരു സയന്റിഫിക് ഉദാഹരണം പറയാം'; കുറിപ്പ്

നാചുറൽ സെലക്ഷനെപ്പറ്റി അടിസ്ഥാന ധാരണയുള്ളവർക്ക് രവിചന്ദ്രൻ ഉദാഹരണങ്ങളിലെ മണ്ടത്തരം മനസിലാവുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2022-10-06 12:56:40.0

Published:

6 Oct 2022 12:47 PM GMT

സി രവിചന്ദ്രൻ സയൻസ് പഠിച്ചിട്ടുണ്ടെങ്കിൽ ഇതുപോലെ മണ്ടത്തരങ്ങൾ പറയില്ല; നാച്ചുറൽ സെലക്ഷന് ഒരു സയന്റിഫിക് ഉദാഹരണം പറയാം; കുറിപ്പ്
X

നാച്ചുറൽ സെലക്ഷൻ സംബന്ധിച്ച യുക്തിവാദി നേതാവ് സി രവിചന്ദ്രന്റെ വാദങ്ങൾ ട്രോളുകൾക്ക് ഇടയായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, 'നാച്ചുറൽ സെലക്ഷൻ' ലളിതമായി വിശദീകരിക്കാൻ രവിചന്ദ്രൻ പറഞ്ഞ ഉദാഹരണങ്ങൾ മണ്ടത്തരങ്ങളാണെന്നും യഥാർഥത്തിൽ നാച്ചുറൽ സെലക്ഷൻ എന്നാൽ മറ്റൊന്നാണെന്നും ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയിരിക്കുകയാണ് റോബി കുര്യൻ എന്ന വ്യക്തി. നാചുറൽ സെലക്ഷനെപ്പറ്റി അടിസ്ഥാന ധാരണയുള്ളവർക്ക് രവിചന്ദ്രൻ ഉദാഹരണങ്ങളിലെ മണ്ടത്തരം മനസിലാവുമെന്ന് റോബി കുര്യൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

രവിചന്ദ്രന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ഏതായാലും സയൻസ് പഠിച്ചിട്ടില്ലെന്ന് തോന്നുന്നതായും അദ്ദേഹം പറയുന്നു. സയൻസ് പഠിച്ച ഒരാൾക്ക് ഇതുപോലെ മണ്ടത്തരങ്ങൾ പറയാൻ പ്രയാസമായിരിക്കും. 'നാച്ചുറൽ സെലക്ഷൻ' പോലെയുള്ള സയൻസ് തിയറികൾ വിശദീകരിക്കുന്നത് പ്ലസ് ടൂ ലെവലിന് മുകളിൽ സയൻസ് വിദ്യാഭ്യാസമുള്ള ആരെങ്കിലും ചെയ്യുന്നതാവും നല്ലത് എന്നൊരു അഭിപ്രായമാണ് തനിക്കെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. നാച്ചുറൽ സെലക്ഷന് ഒരു സയന്റിഫിക് ഉദാഹരണവും അദ്ദേഹം കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്.

"മുകളിലേക്കെറിഞ്ഞ കല്ല് താഴേക്ക് വീഴുന്നതാണ് നാച്ചുറൽ സെലക്ഷൻ", "ഒരു തീവണ്ടി പാളം തെറ്റി പുഴയിൽ വീണപ്പോൾ ഒരു കുഞ്ഞ് തെറിച്ച് പുറത്ത് വൈക്കോൽ കൂനയിൽ വീഴുകയും പരിക്കില്ലാതെ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ തീവണ്ടിയിലുണ്ടായിരുന്ന നീന്തൽക്കാരടക്കം മുങ്ങി മരിച്ചു. ആ കേസിൽ ആ കുഞ്ഞാണ് സർവൈവ് ചെയ്യാൻ ഫിറ്റസ്റ്റ്. അതാണ് നാച്ചുറൽ സെലക്ഷൻ" എന്നിവയായിരുന്നു 'നാച്ചുറൽ സെലക്ഷൻ' ലളിതമായി വിശദീകരിക്കാൻ രവിചന്ദ്രൻ പറഞ്ഞ ഉദാഹരണങ്ങൾ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

നാസ്തികഗുരു സി. രവിചന്ദ്രന്റെ രണ്ട് ക്ലിപ്പുകൾ ഒരു സുഹൄത്ത് അയച്ചുതന്നിട്ട് എന്തെങ്കിലും എഴുതണമെന്ന് പറഞ്ഞു. രവിചന്ദ്രൻ പറയുന്ന മണ്ടത്തരങ്ങൾ അഡ്രസ് ചെയ്യാൻ പോകുന്നത് വളിക്ക് വിളി കേൾക്കുന്നതുപോലെയാണ്. പുള്ളിയുടേത് ഒരു പേഴ്സണാലിറ്റി കൾട്ടാണ്, പേഴ്സണാലിറ്റി കൾട്ടിലുള്ള ആളുകളോട് ഒരിക്കലും പറയാൻ പാടില്ലാത്തതാണ് അവരുടേത് പേഴ്സണാലിറ്റി കൾട്ടാണെന്ന്. കാരണം, കൾട്ടിനുള്ളിലുള്ളവർക്ക് അതൊരിക്കലും മനസ്സിലാകാൻ പോകുന്നില്ല.

'നാചുറൽ സെലക്ഷൻ' ലളിതമായി വിശദീകരിക്കാൻ രവിചന്ദ്രൻ പറഞ്ഞ ഉദാഹരണങ്ങളാണ് ക്ലിപ്പുകളിൽ. ഒന്ന്, "മുകളിലേക്കെറിഞ്ഞ കല്ല് താഴേക്ക് വീഴുന്നതാണ് നാചുറൽ സെലക്ഷൻ". രണ്ട്, "ഒരു തീവണ്ടി പാളം തെറ്റി പുഴയിൽ വീണപ്പോൾ ഒരു കുഞ്ഞ് തെറിച്ച് പുറത്ത് വൈക്കോൽ കൂനയിൽ വീഴുകയും, പരിക്കില്ലാതെ രക്ഷപ്പെടുകയും ചെയ്തു, എന്നാൽ തീവണ്ടിയിലുണ്ടായിരുന്ന നീന്തൽക്കാരടക്കം മുങ്ങി മരിച്ചു. ആ കേസിൽ ആ കുഞ്ഞാണ് സർവൈവ് ചെയ്യാൻ ഫിറ്റസ്റ്റ്, അതാണ് നാചുറൽ സെലക്ഷൻ"

നാചുറൽ സെലക്ഷനെപ്പറ്റി അടിസ്ഥാനധാരണയുള്ളവർക്ക് ഈ ഉദാഹരണങ്ങളിലെ മണ്ടത്തരം മനസ്സിലാകും. രവിചന്ദ്രന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് എനിക്കറിയില്ല, ഏതായാലും സയൻസ് പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. സയൻസ് പഠിച്ച ഒരാൾക്ക് ഇതുപോലെ മണ്ടത്തരങ്ങൾ പറയാൻ പ്രയാസമായിരിക്കും. 'നാചുറൽ സെലക്ഷൻ' പോലെയുള്ള സയൻസ് തിയറികൾ വിശദീകരിക്കുന്നത് പ്ലസ് ടൂ ലെവലിന് മുകളിൽ സയൻസ് വിദ്യാഭ്യാസമുള്ള ആരെങ്കിലും ചെയ്യുന്നതാവും നല്ലത് എന്നൊരു അഭിപ്രായമാണെനിക്ക്.

നാചുറൽ സെലക്ഷന് ഒരു സയന്റിഫിക് ഉദാഹരണം പറയാം. സീബ്രകൾക്ക് വരയെങ്ങനെയുണ്ടായി എന്നതിനെപ്പറ്റി ഡാർവിനും റസ്സൽ വാലസും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു, അവരതിന് സാധ്യമായ പല കാരണങ്ങളും പറയുകയും ചെയ്തു. എന്നാൽ അടുത്തകാലത്തെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് സീബ്രകൾക്ക് വരയുണ്ടാകാൻ കാരണം മറ്റ് ചില ജീവികളാണെന്നതാണ്. മില്യൺ കണക്കിന് വർഷങ്ങൾക്ക് മുൻപ് സീബ്രകൾക്ക് വരയില്ലായിരുന്നു (എന്ന് കരുതപ്പെടുന്നു). സീബ്രകളുള്ള ആഫ്രിക്കൻ സമതലങ്ങളിലും വനങ്ങളിലും രക്തം കുടിക്കുന്ന ഈച്ചകളുണ്ട് (tsetse flies and horseflies). ഇത്തരം ക്ഷുദ്രജീവികൾ സീബ്ര പോലെയുള്ള ജീവികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും, രോഗങ്ങളുണ്ടാക്കും. അങ്ങനെയിരിക്കെ ഒരു സീബ്രക്കുഞ്ഞിന് ഒരു റാൻഡം മ്യൂട്ടേഷൻ സംഭവിച്ചു, അതിന്റെ പുറത്ത് കറുപ്പിലും വെളുപ്പിലും നേരിയ വര പോലെയുണ്ടായി.

കുതിര, കഴുത, മാൻ അങ്ങനെ വരയില്ലാത്ത ജീവികളുടെയൊക്കെ ദേഹത്ത് രക്തം കുടിക്കുന്ന ഈച്ചകൾക്ക് എളുപ്പത്തിൽ ലാൻഡ് ചെയ്യാം. എന്നാൽ വരയുള്ള സീബ്രയുടെ അടുത്തേക്ക് പറക്കുമ്പോൾ ഈച്ചകളുടെ കാൽക്കുലേഷൻ തെറ്റിപ്പോകുന്നു. ഈച്ചകൾക്ക് എളുപ്പത്തിൽ ലാൻഡ് ചെയ്യാൻ പറ്റുന്നില്ല. അങ്ങനെ റാൻഡം മ്യൂട്ടേഷൻ വഴി വര കിട്ടിയ സീബ്രയെ ഈച്ചകൾ കടിക്കാത്തതു കാരണം അതിന് താരതമ്യേന രോഗങ്ങൾ കുറവാണ്, കൂടുതൽ ആരോഗ്യമുണ്ട്. മൄഗങ്ങളുടെ കൂട്ടത്തിൽ കൂടുതൽ ആരോഗ്യമുള്ളവക്ക് കൂടുതൽ പ്രജനന സാധ്യതയുണ്ട്. വരയുണ്ടായത് ജെനെറ്ദിക് മ്യൂട്ടേഷനാണ്, അത് മക്കളിലേക്കും വരാം. അവയും താരതമ്യേന ആരോഗ്യമുള്ള സീബ്രകളായി. അവയ്‌‌ക്കും കുട്ടികളുണ്ടായി. അങ്ങനെ പലതലമുറ കഴിഞ്ഞപ്പോൾ വരയുള്ള സീബ്രകൾ ഭൂരിപക്ഷമായി, വരയില്ലാത്ത സീബ്രകൾ അപ്രത്യക്ഷമായി. അതിനിടയിൽ കോംപ്ലിമെന്ററി മ്യൂട്ടേഷനുകളുണ്ടായി, അവയുടെ പുറത്തെ വര ഇന്നത്തെപോലെയായി.

ഒരു പ്രദേശത്തെ ഈച്ചകളുടെ ഏറ്റക്കുറച്ചിലനുസരിച്ച് ആ പ്രദേശത്തെ സീബ്രകളുടെ വരകളിലും വ്യത്യാസങ്ങളുണ്ടാകും. Quagga എന്ന പേരുള്ള, ആളുകൾ ഹണ്ട് ചെയ്ത് വംശനാശം സംഭവിച്ച ഒരു സീബ്രക്ക്, അതിന്റെ വാലെത്തുന്നിടത്ത് വരകളില്ലായിരുന്നു.

ഈ ഉദാഹരണത്തിൽ വരയുള്ള ആദ്യത്തെ സീബ്രയ്‌‌ക്കുണ്ടായ മ്യൂട്ടേഷൻ ഒരു റാൻഡം ഈവന്റാണ്. ഒരു പ്രത്യേക ലക്ഷ്യമോ ഉദ്ദേശ്യമോ ഇല്ലാതെ ചുമ്മാ സംഭവിച്ചത്. ഈ റാൻഡം ഈവന്റ് കൂടിയ പ്രജനനസാധ്യതയിലേക്ക് നയിച്ചതുകൊണ്ടാണ് വരയുള്ള സീബ്രകൾക്ക് ഒരു അഡ്വാന്റേജ് കിട്ടിയത്. അതുകാരണം വരയുള്ള സീബ്രകൾക്ക് വരയില്ലാത്ത സീബ്രകളെ അപേക്ഷിച്ച് വ്യതിരിക്തമായ സവിശേഷയുണ്ടായി, ഇതിനെ ജെനെറ്റിക് വേരിയബിളിറ്റി എന്ന് പറയും. ആദ്യത്തെ മ്യൂട്ടേഷൻ റാൻഡം ആയിരുന്നെങ്കിൽ, statistically significant ആയ പോപ്പുലേഷനിൽ അത് അക്യുമുലേറ്റ് ചെയ്യുമ്പോൾ, അതുകൊണ്ടുവരുന്ന വേരിയബിളിറ്റി റാൻഡമല്ലാതാകുന്നു. (കൂടുതൽ പറയാനുള്ള മലയാളം എന്റെ കൈയിലില്ല, മാത്രമല്ല ഈ ടേമുകൾ പലതും സയന്റിഫിക് ടേമുകളാണ്, തതുല്യമായ മലയാളം ഉണ്ടാകണമെന്നില്ല.)

================================

വളരെയധികം തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന ഒരു ഏരിയ ആണ് നാചുറൽ സെലക്ഷൻ. 'സർവൈവൽ ഓഫ് ദ ഫിറ്റ്സ്റ്റ്' എന്നൊക്കെ ആളുകൾ പ്രയോഗിച്ച് കാണുന്നുണ്ട്. അതും നാചുറൽ സെലക്ഷൻ തിയറിയുടെ ഭാഗമല്ല. യൂജനിക്സ് സിദ്ധാന്തക്കാരുടെ പിതാമഹനായ ഹെർബെർട്ട് സ്പെൻസറുടെ പ്രയോഗമാണ് 'സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്'. എവലൂഷനെക്കുറിച്ച് പറയുമ്പോൾ അത് മിസ്‌‌ലീഡിംഗാണ്.

"മനുഷ്യസ്വഭാവം അഥവാ മനുഷ്യത്വം പ്രകൃതിയ്ക്ക് വിരുദ്ധമാണ്. സർവ്വ ശക്തിയുമുപയോഗിച്ച് അതിജീവിക്കുക എന്നതാണ് പ്രകൃതിപാഠം. എന്നാൽ സ്വയം തീർന്നുപോയാലും കൂടെയുള്ളതിനെക്കൂടി സംരക്ഷിക്കുക എന്നതാണ് മനുഷ്യ സ്വഭാവം." ഇന്നലെ വേറൊരു പോസ്റ്റിൽ കണ്ടതാണ്. 'സെൽഫിഷ് ജീൻ തിയറി' പരിണാമത്തെയും, പ്രകൄതിയെയും നമ്മൾ മനസ്സിലാക്കിയതിനെ തെറ്റായി സ്വാധീനിച്ചതിനൊരു ഉദാഹരണമാണിതും. ഇവിടെ 'മനുഷ്യത്വം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സഹജീവികളോടുള്ള സഹാനുഭൂതിയും കരുണയും ആണെങ്കിൽ അത് മനുഷ്യർക്ക് മാത്രമുള്ളതല്ല, പല ജീവികളും കാണിക്കാറുള്ളതാണ്. Frans de Waal എന്ന പ്രൈമേറ്റോളജിസ്റ്റ് എഴുതിയ Our Inner Ape എന്ന പുസ്തകമാണ് ഇവിടെ റെക്കമെന്റ് ചെയ്യാനുള്ളത്.



TAGS :

Next Story