Quantcast

ഇ- മാലിന്യങ്ങളുടെ സംസ്കരണത്തിന് സംവിധാനമില്ല; ഗുരുതര പ്രശ്നങ്ങള്‍ക്ക് വഴിതെളിയിക്കുമെന്ന് സിഎജി

ലെഡ്, മെര്‍ക്കുറി, ആര്‍സെനിക്, കാഡ്മിയം, സെലീനിയം തുടങ്ങിയ മൂലകങ്ങള്‍ ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ളതിനാല്‍ ഇ മാലിന്യത്തെ അപകടരമായ മാലിന്യമായി തരംതിരിക്കേണ്ടതാണ്

MediaOne Logo

Web Desk

  • Published:

    15 Sep 2023 1:00 AM GMT

e waste management kerala
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രോണിക് മാലിന്യങ്ങളുടെ സംസ്കരണത്തിന് ഒരു സംവിധാനവുമില്ലെന്ന് സിഎജി കണ്ടെത്തൽ. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുവാനുള്ള ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ തിരിച്ചെടുക്കല്‍ വ്യവസ്ഥ ഉൾപ്പെടുത്തണമെന്ന നിബന്ധന പാലിക്കുന്നില്ലെന്നും സിഎജി കുറ്റപ്പെടുത്തി.

ലെഡ്, മെര്‍ക്കുറി, ആര്‍സെനിക്, കാഡ്മിയം, സെലീനിയം തുടങ്ങിയ മൂലകങ്ങള്‍ ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ളതിനാല്‍ ഇ മാലിന്യത്തെ അപകടരമായ മാലിന്യമായി തരംതിരിക്കേണ്ടതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്ക് പ്രകാരം 2019-20ല്‍ 1289 ടണ്ണും 2020-21 ല്‍ 1494 ടണ്‍ ഇ മാലിന്യവും ശേഖരിച്ചു. എന്നാല്‍ ഇ മാലിന്യത്തിന്‍റെ ഉല്‍പാദനത്തെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പക്കല്‍ പ്രത്യേക കണക്കില്ലെന്നാണ് സിഎജി പറയുന്നത്. വീടുകളില്‍ നിന്ന് ഇ-മാലിന്യം ശേഖരിക്കാന്‍ സംവിധാനമില്ല. വീടുകളില്‍ ഉല്‍പാദിപ്പിക്കപ്പെട്ട ഇ മാലിന്യങ്ങള്‍ ഖരമാലിന്യവുമായി കൂടിക്കലരുന്നു. വേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ആക്രി കടകളില്‍ ഇ-മാലിന്യം കുന്നുകണക്കിന് കൂട്ടിയിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകളിലെ മാലിന്യം ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനിയെ സര്‍ക്കാര്‍ ചുമലതപ്പെടുത്തിയെങ്കിലും 60 തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ് മാലിന്യം കൈമാറിയത്. ഇത് വെറും 35.24 ടണ്ണാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇലക്ട്രോണിക് സാധനങ്ങള്‍ക്കായി ടെന്‍ഡര്‍ വിളിക്കുമ്പോള്‍ തിരിച്ചെടുക്കല്‍ വ്യവസ്ഥ പാലിക്കാതിരുന്നതു വഴി ഇ-മാലിന്യം റീസൈക്കിള്‍ ചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്. ഉല്‍പന്നങ്ങളുടെ ഉല്‍പാദകര്‍, ഇറക്കുമതി നടത്തുന്നവര്‍, ബ്രാന്‍ഡ് ഉടമകള്‍ എന്നിവര്‍ 2016ലെ ഇ മാലിന്യ പരിപാലന ചട്ടങ്ങള്‍ നിറവേറ്റാനാവശ്യമായ ഒരു സംവിധാനം രൂപീകരിക്കാന്‍ മലിനീകരണ ബോര്‍ഡിനോട് സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്ന് സിഎജി ശിപാര്‍ശ ചെയ്തു.

TAGS :

Next Story