Quantcast

തൃപ്പൂണിത്തുറ സ്വദേശി കെ.പരമേശ്വറിനെ യുപി സർക്കാർ അഡീഷ്ണൽ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു

സുപ്രീംകോടതിയിൽ നിരവധി കേസുകളിൽ അമിക്കസ്‌ക്യൂറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-08-28 03:01:08.0

Published:

28 Aug 2023 3:00 AM GMT

തൃപ്പൂണിത്തുറ സ്വദേശി കെ.പരമേശ്വറിനെ യുപി സർക്കാർ അഡീഷ്ണൽ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു
X

ന്യൂഡൽഹി: മലയാളി അഭിഭാഷകനെ യുപി സർക്കാർ അഡീഷ്ണൽ അഡ്വക്കേറ്റ് ജനറൽ (എ.എ.ജി) ആയി നിയമിച്ചു. തൃപ്പൂണിത്തുറ സ്വദേശി കെ.പരമേശ്വറിനാണ് പുതിയ നിയമനം. സുപ്രീം കോടതിയിലെ ഉത്തർപ്രദേശ് സർക്കാരിന്റെ കേസുകളിൽ ഹാജരാകാനാണ് പരമേശ്വറിന്റെ നിയമനം. സുപ്രീംകോടതിയിൽ നിരവധി കേസുകളിൽ അമിക്കസ്‌ക്യൂറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹൈദരാബാദ് നൽസാർ നിയമ സർവകലാശാലയിൽ നിന്നും 9 സ്വർണമെഡൽ വാങ്ങിയാണ് പഠനം പൂർത്തിയാക്കിയത്. ഇന്ത്യയെ പ്രതിനിധീകരിച്ചു വാഷിങ്ടൺ ഡിസിയിൽ മ്യൂട്ട്‌കോർട്ടിൽ പങ്കെടുത്തിരുന്നു. സ്‌കൂൾ വിദ്യഭ്യാസം കൊച്ചി നേവൽ പബ്ലിക് സ്‌കൂളിലായിരുന്നു.

TAGS :

Next Story