Quantcast

ചാഴികാടന് വേണ്ടി വോട്ട് ചോദിച്ച് ഉമ്മന്‍ചാണ്ടി

പുതുപ്പള്ളി നിയോജക മണ്ഡലത്തിലുടനീളം യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് ഉമ്മന്‍ചാണ്ടി മുന്നിട്ടിറങ്ങിയത് ശ്രദ്ധേയമായി.

MediaOne Logo

Web Desk

  • Published:

    8 April 2019 4:54 AM GMT

ചാഴികാടന് വേണ്ടി വോട്ട് ചോദിച്ച് ഉമ്മന്‍ചാണ്ടി
X

കോട്ടയത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത് പുതുപ്പള്ളി നിയോജക മണ്ഡലത്തിലാണ്. കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രശ്നങ്ങൾ ആശങ്കകള്‍ ഉണ്ടാക്കിയിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടി തന്നെ തോമസ് ചാഴിക്കാടന് വേണ്ടി രംഗത്തിറങ്ങിയതോടെ ആവേശത്തിലായിരിക്കുകയാണ് യു.ഡി.എഫ് ക്യാമ്പ്.

കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവിന് നല്‍കുന്ന പിന്തുണ ലോക്സഭാ തെരഞ്ഞെടുപ്പിലും പുതുപ്പള്ളിക്കാര്‍ യു.ഡി.എഫിന് നല്‍കാറുണ്ട്. എന്നാല്‍ മുന്നണിക്കുള്ളിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ഇത്തവണ ഈ പിന്തുണ പുതുപ്പള്ളിയില്‍ നിന്ന് കിട്ടില്ലെന്ന് സൂചനകള്‍ വന്നതോടെയാണ് പുതുപ്പള്ളിയിലെ പ്രചാരണത്തിന് മുന്‍കൈയെടുത്ത് ഉമ്മന്‍ചാണ്ടി തന്നെ രംഗത്തിറങ്ങിയത്. പുതുപള്ളി നിയോജക മണ്ഡലത്തിലുടനീളം യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് ഉമ്മന്‍ചാണ്ടി മുന്നിട്ടിറങ്ങിയത് ശ്രദ്ധേയമായി.

ഇത്തവണ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രതീക്ഷിക്കുന്നതും പുതുപ്പള്ളിയില്‍ നിന്ന് തന്നെയാണ്. എന്നാല്‍ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് തര്‍ക്കം പുതുപ്പള്ളിയിലും ബാധിക്കുമോ എന്ന ആശങ്കയും തോമസ് ചാഴിക്കാടന് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നയാണ് ഉമ്മന്‍ചാണ്ടിയെ തന്നെ മുന്നില്‍ നിര്‍ത്തി പ്രചരണം നടത്തുന്നത്.

ये भी पà¥�ें- ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും മത്സരിക്കുന്ന കാര്യം സ്ക്രീനിങ് കമ്മറ്റി തീരുമാനിക്കും- മുകുള്‍ വാസ്നിക്

TAGS :

Next Story