Quantcast

ഇറാഖ് പുകയുന്നു; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി കുവൈത്ത്

ഇറാഖിലുള്ള കുവൈത്ത് പൗരന്മാരോട് ആൾക്കൂട്ടത്തിൽ നിന്നും പൊതുനിരത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    5 Dec 2019 8:49 PM GMT

ഇറാഖ് പുകയുന്നു; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി കുവൈത്ത്
X

അയൽരാജ്യമായ ഇറാഖിൽ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിലെ സുരക്ഷ കുവൈത്ത് ശക്തമാക്കി. അക്രമം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കുവൈത്ത് ഇറാഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അയൽ രാജ്യത്ത് പ്രക്ഷോഭം പടരുന്ന സാഹചര്യത്തിൽ പൊതുവായുള്ള കരുതലിൻെറ ഭാഗമായാണ് കുവൈത്ത് അതിർത്തി ജാഗ്രത പാലിക്കുന്നത്. സമരം അടിച്ചമർത്തുമെന്നാണ് ഇറാഖ് അധികൃതർ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ചിതറിയേക്കാവുന്ന പ്രക്ഷോഭകർ കുവൈത്തിലേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് അതിർത്തിയിൽ സുരക്ഷ ശക്തയാക്കിയത്.

ഇറാഖിലുള്ള കുവൈത്ത് പൗരന്മാരോട് ആൾക്കൂട്ടത്തിൽ നിന്നും പൊതുനിരത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് സുസ്ഥിരത കൈവരിക്കാനാവശ്യമായ നടപടികൾക്ക് ഇറാഖ് സർക്കാർ മുന്നോട്ടുവരണമെന്ന് യു.എൻ രക്ഷാ കൗൺസിലിലെ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബി ആവശ്യപ്പെട്ടു.

നിലവിലെ അപ്രിയമായ സാഹചര്യം കൈകാര്യം ചെയ്യാൻ ഇറാഖിന് ശേഷിയുണ്ട്. അവരുടെ പരമാധികാരത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഇറാഖിെൻറ സുസ്ഥിരത കുവൈത്തിൻെറയും താൽപര്യമാണ്. സ്ഥിരതയും വികസനവും സാധ്യമാക്കാൻ സർക്കാറിൻെറ ശ്രമങ്ങളോട് ഇറാഖി ജനത സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story