പ്രിയ ഭരണാധികാരിക്ക് വിട നല്‍കി കുവൈത്ത്; ശൈഖ് സബാഹിന്റെ മൃതദേഹം ഖബറടക്കി

അന്തരിച്ച കുവൈത്ത് മുൻ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.

MediaOne Logo

  • Updated:

    2020-09-30 21:17:54.0

Published:

30 Sep 2020 9:17 PM GMT

പ്രിയ ഭരണാധികാരിക്ക് വിട നല്‍കി കുവൈത്ത്; ശൈഖ് സബാഹിന്റെ മൃതദേഹം ഖബറടക്കി
X

അന്തരിച്ച കുവൈത്ത് മുൻ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. അമേരിക്കയിൽ നിന്നും ഉച്ചക്ക് രണ്ടരയോടെ കുവൈത്ത് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹ് ഏറ്റുവാങ്ങി. തുടർന്ന് വൈകീട്ട് മൂന്നരയോടെ സുലൈബികാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കുവൈത്ത് മുൻഭരണാധികാരി ഷെയ്ഖ് സബാഹ്‌ അൽ അഹമ്മദ് അസ്സ്വബാഹിന്റെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം പ്രാദേശിക സമയം ഉച്ചക്ക് രണ്ടരയോടെയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത് . അമീർ ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ നേതൃത്വത്തിൽ ‌രാജകുടുംബത്തിലെയും ഭരണരംഗത്തെയും പ്രമുഖർ വിമാനത്താവളത്തിൽ എത്തി മൃതദേഹം ഏറ്റുവാങ്ങി. നേരെ ജുനൂബ് സൂറയിലെ ബിലാൽ അൽ റബീഹ് പള്ളിയിലേക്ക്. അവിടെ വെച്ച് മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം സുലൈബിക്കത്ത് ഖബര്‍സ്ഥാനിലെത്തിച്ചു ഖബറടക്കി.

കോവിഡ് പശ്ചാത്തലത്തിൽ പൊതുജങ്ങൾക്കു സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നല്കിയിരുന്നില്ല. കുവൈത്ത് ടിവിയുടെ ലൈവ് ടെലികാസ്റ്റ് വഴിയാണ് രാജ്യനിവാസികൾ തങ്ങളുടെ പ്രിയ നേതാവിന്റെ അന്ത്യചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്. പൊതുജനങ്ങൾക്ക് വേണ്ടി രാജ്യത്തെ എല്ലാ പള്ളികളിലും മഗ്‌രിബ് നമസ്കരാനന്തരം പ്രത്യേക പ്രാർത്ഥന സംഘടിപ്പിച്ചിരുന്നു.

TAGS :

Next Story