Quantcast

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മസ്കത്തില്‍

യു.എ.ഇ-ഇസ്രായേലുമായി സഹകരണത്തിലേർപ്പെടാൻ തീരുമാനിച്ചതിൻെറ പശ്ചാത്തലത്തിൽ പോംപിയോയുടെ പശ്ചിമേഷ്യൻ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്.

MediaOne Logo

  • Published:

    27 Aug 2020 5:52 PM GMT

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മസ്കത്തില്‍
X

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പശ്ചിമേഷ്യൻ പര്യടനത്തിൻെറ ഭാഗമായി മസ്കത്തിലെത്തി. അൽ ബർക്ക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരീഖ് മൈക്ക് പോംപിയോയുമായി കൂടികാഴ്ച നടത്തി.

ബഹറൈനിൽ നിന്ന് ഇന്ന് രാവിലെയാണ് സ്റ്റേറ്റ് സെക്രട്ടറി മസ്കത്തിലെത്തിയത്. ഒമാനും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻെറ അവലോകനത്തിനൊപ്പം ഇരു രാഷ്ട്രങ്ങൾക്കും പൊതുതാൽപര്യമുള്ള വിഷയങ്ങളും കൂടികാഴ്ചയിൽ ചർച്ച ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, ഒമാനിലെ അമേരിക്കൻ അംബാസഡർ ലെസ്ലി.എം.ടിസ്യൂ എന്നിവരും കൂടികാഴ്ചയിൽ സംബന്ധിച്ചു.

യു.എ.ഇ-ഇസ്രായേലുമായി സഹകരണത്തിലേർപ്പെടാൻ തീരുമാനിച്ചതിൻെറ പശ്ചാത്തലത്തിൽ പോംപിയോയുടെ പശ്ചിമേഷ്യൻ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്.

TAGS :

Next Story