Quantcast

ഗോ എയറും ഇൻഡിഗോയും ഒമാനിലേക്കുള്ള സർവീസുകൾ റദ്ദാക്കി

ഒമാനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ ധാരണ പുതുക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

MediaOne Logo

  • Published:

    8 Nov 2020 3:01 AM GMT

ഗോ എയറും ഇൻഡിഗോയും ഒമാനിലേക്കുള്ള സർവീസുകൾ റദ്ദാക്കി
X

വിമാന കമ്പനികളായ ഗോ എയറും ഇൻഡിഗോയും ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. ഒമാനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ ധാരണ പുതുക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

നവംബർ ഒമ്പത് തിങ്കളാഴ്ച മുതൽ ദേശീയ വിമാന കമ്പനികളായ ഒമാൻ എയറും സലാം എയറും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാത്രമാണ് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ നടത്തുകയുള്ളൂ. നവംബർ 30 വരെയാണ് ഒമാനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ സർവീസിന്‍റെ കാലാവധി.

ഇൻഡിഗോ മസ്കത്തിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഗോ എയർ കൊച്ചിയിലേക്കും കണ്ണൂരിലേക്കുമാണ് നേരിട്ടുള്ള സർവീസുകൾ നടത്തിയിരുന്നത്. നിലവിൽ ഒമാൻ എയർ കൊച്ചിയിലേക്കും സലാം എയർ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുമാണ് നേരിട്ട് സർവീസ് നടത്തുന്നത്. നവംബർ 11 മുതൽ വരുന്ന യാത്രക്കാർ ഒമാനിലെത്തുന്നതിന് 96 മണിക്കൂർ മുമ്പ് കോവിഡ് പരിശോധനക്ക് വിധേയമായതിന്‍റെ സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടത് നിർബന്ധമാണ്.

TAGS :

Next Story