Quantcast

പൊന്നാനിയില്‍ പര്യടനം നാലാം ഘട്ടത്തില്‍

മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യവും പൊന്നാനി മണ്ഡലത്തില്‍ സജീവമായുണ്ട്

MediaOne Logo

Web Desk

  • Published:

    16 April 2019 4:58 AM GMT

പൊന്നാനിയില്‍ പര്യടനം നാലാം ഘട്ടത്തില്‍
X

പൊന്നാനി മണ്ഡലത്തിലെ മുഴുവന്‍ സ്ഥാനാര്‍ഥികളും നാലാം ഘട്ട പ്രചാരണ രംഗത്തേക്ക് ഇറങ്ങി. തുറന്ന ജീപ്പില്‍ തൃത്താല മുതല്‍ കോട്ടക്കല്‍ വരെ ഓടുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യവും പൊന്നാനി മണ്ഡലത്തില്‍ സജീവമായുണ്ട്. പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ്.

ഇനി ഒരു റൌണ്ട് പരസ്യ പ്രചാരണം കൂടിയാണ് സ്ഥാനാര്‍ഥികള്‍‌ക്ക് ബാക്കിയുള്ളത്. കൊട്ടിക്കലാശത്തിന് ശേഷമുള്ള ഒരു ദിവസം നിശബ്ദ പ്രചാരണത്തിനും കിട്ടും. പ്രചാരണം അവസാന ലാപ്പിലേക്ക് കയറിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും സജീവമായി. നട്ടുച്ചക്ക് പോലും തുറന്ന ജീപ്പിലാണ് സ്ഥാനാര്‍ഥികള്‍.

നേതാക്കളുടെ വലിയ നിര തന്നെ മണ്ഡലത്തിലൂടെ കയറിയിറങ്ങി പോവുന്നുണ്ട്. രണ്ട് തവണ വന്ന് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ 16ന് വീണ്ടുമെത്തും. പിന്നാലെ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും വരുന്നുണ്ട്. 17ന് രാഹുല്‍ ഗാന്ധി എത്തുന്നതിന്റെ ആവേശത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍.

TAGS :

Next Story