Quantcast

സ്ഥിരപ്പെടുത്തൽ ഇനിയും തുടരാൻ തീരുമാനിച്ച് സർക്കാർ; സമരം ശക്തമാക്കി ഉദ്യോഗാർഥികൾ

ആരോഗ്യ വകുപ്പ്, വനം വകുപ്പ്, കെപ്കോ, മത്സ്യഫെഡ് അടക്കം നിരവധി സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയില്‍ വരും.

MediaOne Logo

  • Updated:

    2021-02-17 00:41:00.0

Published:

17 Feb 2021 12:56 AM GMT

സ്ഥിരപ്പെടുത്തൽ ഇനിയും തുടരാൻ തീരുമാനിച്ച് സർക്കാർ; സമരം ശക്തമാക്കി ഉദ്യോഗാർഥികൾ
X

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ശക്തമാകുമ്പോഴും കൂടുതൽ പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ച് സർക്കാർ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ കൂടുതൽ സ്ഥിരപ്പെടുത്തലുകൾക്ക് അംഗീകാരം നൽകും. 10 വർഷം പൂർത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് സർക്കാർ. ആരോഗ്യ വകുപ്പ്, വനം വകുപ്പ്, കെപ്കോ, മത്സ്യഫെഡ് അടക്കം നിരവധി സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയില്‍ വരും. ഹയർ സെക്കൻഡറി വകുപ്പിൽ ഉൾപ്പെടെ പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ നിരാശരായിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന നിരാഹാര സമരവും സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുകയാണ്.

ये भी पà¥�ें- "മു​ട്ടി​ലി​ഴ​യേ​ണ്ട​ത് ഉ​മ്മ​ൻ ചാ​ണ്ടി; ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ നേ​ട്ടത്തിന് പ്ര​തി​പ​ക്ഷ​ ശ്ര​മം": മു​ഖ്യ​മ​ന്ത്രി

ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാര്‍ഥികള്‍. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചതോടെ പ്രതീക്ഷ മങ്ങി. എങ്കിലും സമരം തുടരാനാണ് തീരുമാനം. കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് നിയമനം സാധ്യമല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ രേഖകൾ ഉയർത്തിക്കാട്ടിയാണ് സിപിഒ റാങ്ക് ഹോൾഡേഴ്‌സ് ചെറുക്കുന്നത്. ഇന്നലെ രാത്രി വൈകിയും സെക്രട്ടറിയേറ്റിന് മുന്നില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായെത്തി. യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയന്‍ ചൂട്ട് കത്തിച്ചാണ് പ്രതിഷേധിച്ചത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റ് പരിസരം സംഘര്‍ഷ ഭരിതമാകാനാണ് സാധ്യത.

യൂത്ത് കോൺഗ്രസിന്‍റെ പൊതുതാത്പര്യ ഹർജി ഇന്ന് പരിഗണിക്കും

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടവും വിഷ്ണു സുനിൽ പന്തളവുമാണ് ഹർജിക്കാർ. പി.എസ്.സിയിൽ നിരവധി ഉദ്യോഗാർഥികൾ ജോലിക്കായി കാത്തിരിക്കെയാണ് പിൻവാതിൽ നിയമനം. സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസവും സ്ഥിരപ്പെടുത്തലിന് സാധ്യതയുള്ളതിനാൽ കോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നത്.

യൂത്ത് ലീഗിന്‍റെ അനിശ്ചിതകാല സമരം

സെക്രട്ടേറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് കളക്ട്രേറ്റിന് മുന്‍പില്‍ യൂത്ത് ലീഗ് അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ട്രഷറര്‍ എംഎ സമദ്, സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം എന്നിവരാണ് രാത്രിയും പകലും സഹന സമരം നടത്തുന്നത്. ഓരോ ദിവസവും വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story