Quantcast

കോവിഡ്: ഖത്തറിലെ സ്വകാര്യ സ്കൂളുകളില്‍ ഫീസിളവ് നല്‍കാനാവില്ലെന്ന് അധികൃതര്‍ 

തൊഴില്‍ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ കാര്യം മന്ത്രാലയം പരിഗണിച്ചേക്കും, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഫീസിലും തീരുമാനമുണ്ടാകും

MediaOne Logo

PC Saifudheen

  • Published:

    8 April 2020 5:01 PM GMT

കോവിഡ്: ഖത്തറിലെ സ്വകാര്യ സ്കൂളുകളില്‍ ഫീസിളവ് നല്‍കാനാവില്ലെന്ന് അധികൃതര്‍ 
X

കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യസ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസുകളില്‍ ഇളവ് നല്‍കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ ചേംബറിലെ വിദ്യാഭ്യാസ സമിതി പ്രതിനിധി ഷെയ്ഖ് മന്‍സൂര്‍ ബിന്‍ ജാസിം അല്‍ത്താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായാണ് സ്കൂളുകള്‍ അടച്ചത്. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. സ്കൂളുകളിലെ അധ്യാപകരുടെ ശമ്പളം, കെട്ടിട വാടക, തുടങ്ങിയവയ്ക്കായാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കുന്നത്. ഫീസ് വാങ്ങിയില്ലെങ്കില്‍ ശമ്പളവും വാടകയുമെല്ലാം മുടങ്ങുന്ന അവസ്ഥയുണ്ടാകും. ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി സ്കൂളുകള്‍ക്ക് കൂടുതല്‍ ചിലവുകളും വരുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളിലും അധ്യാപകര്‍ പഴയത് പോലെ തന്നെ ജോലിയെടുക്കുന്നുണ്ട്. ചിലര്‍ക്ക് കൂടുതല്‍ സമയവും ജോലിയെടുക്കേണ്ടി വരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ അവസ്ഥയും പരിഗണിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും ആശ്വാസകരമായ നടപടികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ട്രാന്‍സ്പോര്‍ട്ടേഷന്‍ ഫീ ഉള്‍പ്പെടെയുള്ള അഡീഷണല്‍ ഫീസുകളുടെ കാര്യത്തില്‍ മാനേജ്മെന്‍റും മന്ത്രാലയവും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നും ഷെയ്ഖ് മന്‍സൂര്‍ ബിന്‍ ജാസിം അല്‍ത്താനി ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

TAGS :

Next Story